
ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ചന്ദനക്കുരിശ് സമ്മാനിച്ച് ഓർത്തഡോക്സ് സഭ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ ലിയോ പതിനാലാമൻ മാർപാപ്പയ്ക്കു ചന്ദനത്തടിയിൽ നിർമിച്ച കുരിശ് ഓർത്തഡോക്സ് സഭ സമ്മാനമായി കൈമാറി. ഉഡുപ്പി കൃഷ്ണമഠത്തിലെ കരകൗശല വിദഗ്ധർ പൂർണമായും കൈകൊണ്ടു നിർമിച്ച കുരിശിൽ അമൂല്യമായ കല്ലുകളും പതിപ്പിച്ചിട്ടുണ്ട്. ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായെ പ്രതിനിധീകരിച്ച് സഭയുടെ ഇന്റർ ചർച്ച് എക്യുമെനിക്കൽ വിഭാഗത്തിലെ മെത്രാപ്പൊലീത്തമാരായ ഡോ. സഖറിയാസ് മാർ നിക്കോളാവോസ്, ഏബ്രഹാം മാർ സ്തേഫാനോസ് എന്നിവരും ഫാ. അശ്വിൻ ഫെർണാണ്ടസും ചേർന്നാണ് ഉപഹാരം കൈമാറിയത്.
സഭയെ മാർപാപ്പയുടെ സ്ഥാനാരോഹണച്ചടങ്ങിലേക്കു ക്ഷണിച്ചിരുന്നു. ലോകസമാധാനത്തിനും ക്രൈസ്തവസഭകളുടെ ഏകീകരണത്തിനും നിർണായക പങ്കുവഹിക്കാൻ മാർപാപ്പയ്ക്കു കഴിയട്ടെ എന്ന കാതോലിക്കാ ബാവായുടെ ആശംസയും അവർ കൈമാറി.