
പാലക്കാട്: പാലക്കാട് ചന്ദ്രനഗറിൽ ഹോട്ടലിൽ മോഷണം. ചന്ദ്ര നഗറിൽ പ്രവർത്തിക്കുന്ന മൂൺ സിറ്റി ഹോട്ടലിൽ ആണ് മോഷണം നടന്നത്. ഹോട്ടലിന്റെ പിൻഭാഗത്തെ കതക് പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. അമ്പലത്തിലെ നേർച്ച ഹുണ്ടിക പൊളിച്ച മോഷ്ടാവ് ആണ് ഹോട്ടലിലും മോഷണം നടത്തിയത്. ഹോട്ടലുടമയുടെ പേഴ്സും ഫോൺ ചാർജറും എടുത്താണ് മോഷ്ടാവ് മടങ്ങിയത്.
മോഷണത്തിനിടയിൽ വിശന്നപ്പോൾ അടുക്കളയിൽ കയറി ഓംലെറ്റും ഉണ്ടാക്കി കഴിച്ചു. ഇതിനുശേഷം ബീഫ് ഫ്രൈ ഉണ്ടാക്കി കഴിക്കുന്നതിനിടയിൽ സിസിടിവി കണ്ട് പെട്ടെന്ന് ഇറങ്ങി പോവുകയായിരുന്നു. സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരും കസബ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]