
ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘തഗ്ഗ് സിആർ 143/24’ എന്ന ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു. മലയാള സിനിമയിലെ എവർഗ്രീൻ ഗാനമായ ഉണ്ണികളെ ഒരു കഥ പറയാം.. എന്ന പാട്ടിന്റെ റീ പ്രൊഡ്യൂസ്ഡ് വെർഷനാണിത്. മോഹൻലാലിന് പിറന്നാൾ സമ്മാനമായിട്ടാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. നവാഗതനായ ബാലു എസ് നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ്ഗ് 143/24.
ഇൻവെസ്റ്റിഗേഷൻ ജോണറിലെത്തുന്ന തഗ്ഗ് 143/24ന്റെ ചിത്രീകരണം അടുത്തിടെ ആയിരുന്നു പൂർത്തിയായത്. ഒരു മർഡർ ഇൻവെസ്റ്റിഗേഷൻ തികഞ്ഞ ഉദ്വേഗവും ഏറെ സസ്പെൻസും നിലനിര്‍ത്തി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെയെന്ന് അണിയറക്കാര്‍ പറയുന്നു. ആലപ്പുഴയിലും പരിസരങ്ങളിലുമായി ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, സായ് കുമാർ, വിനയപ്രസാദ്, ബിന്ദു പണിക്കർ, സാധിക വേണുഗോപാൽ, സഖറിയ പൗലോസ് ദേവ്, ബാലു എസ് നായർ, സി. എം. ജോർജ്, സന്ധ്യ, ക്ലയർ സി, ജോൺ ജോർജ് പുളിക്കൻ, സുധിമോൾ, മനോജ് വഴിപ്പാടി, എന്നിവരും പ്രധാന അഭിനേതാക്കളാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് നിഹാസ്, സന്തോഷ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ നിഹാരിക, സംഗീതം എബി ഡേവിഡ്, ഛായാഗ്രഹണം ജഗൻ പാപ്പച്ചൻ, എഡിറ്റിംഗ് & ഡി.ഐ. ജിതിൻ കുമ്പുകാട്ട്, കലാസംവിധാനം അനീഷ് വി. കെ, മേക്കപ്പ് മാളൂസ് കെ പി, രാഹുൽ നരുവാമൂട്, കോസ്റ്റ്യൂംസ് അസീസ് പാലക്കാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സക്കീർ പ്ലാമ്പൻ, ക്രിയേറ്റീവ് അസിസ്റ്റൻ്റ് അലൻ. കെ. ജഗൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ അഭിലാഷ് ഗ്രാമം, പ്രൊഡക്ഷൻ മാനേജർ മനീഷ് ടി എം, ഡിസൈൻ ഡാവിഞ്ചി സ്റ്റുഡിയോ, പ്രൊജക്റ്റ് ഡിസൈനർ & പ്രൊഡക്ഷൻ കൺട്രോളർ രാജൻ മാസ്ക്ക്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം മെയ് മുപ്പതിന് പ്രദർശനത്തിനെത്തുന്നു. പിആര്‍ഒ വാഴൂർ ജോസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]