
കോഴിക്കോട് ജില്ലയിൽ ഇന്ന് (21-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
രാമനാട്ടുകര∙ ഗവ.യുപി സ്കൂളിൽ എൽപിഎസ്ടി, അറബിക്, യുപിഎസ്ടി, പാർട് ടൈം സംസ്കൃതം അധ്യാപക ഒഴിവുകളിലേക്കുള്ള അധ്യാപക നിയമന കൂടിക്കാഴ്ച 27ന് രാവിലെ 10ന് നടക്കും.
നല്ലളം∙ ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ്, ഹിന്ദി, എൽപിഎസ്ടി, യുപിഎസ്ടി, ഓഫിസ് അറ്റൻഡന്റ്, എഫ്ടിഎം ഒഴിവുകളിലേക്കുള്ള അധ്യാപക നിയമന കൂടിക്കാഴ്ച 28ന് രാവിലെ 10ന് നടക്കും.
നാളെ വൈദ്യുതി മുടങ്ങും
കോഴിക്കോട് ∙ നാളെ പകൽ 8.30 – 5 വെസ്റ്റ്ഹിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഏരിയ. 7– 5: ഒയിറ്റി റോഡ്, വൈക്കം മുഹമ്മദ് ബഷീർ റോഡ്, മാനാഞ്ചിറ, മുതലക്കുളം, ഗ്രാൻഡ് ബസാർ, കോർട്ട് റോഡ് എന്നിവിടങ്ങളിൽ ഭാഗികമായി.
റോഡ് ശുചീകരണം
ഫറോക്ക്∙ ഫോർട്ട്ഹിൽ റസിഡന്റ്സ് അസോസിയേഷനും സൗഹൃദ സ്വാശ്രയസംഘവും ചേർന്നു പാണക്കാട് പറമ്പിൽ റോഡ് ശുചീകരണം നടത്തി. ചരൽ മണ്ണ്, കുറ്റിക്കാടുകൾ, മാലിന്യം എന്നിവ നീക്കം ചെയ്തു.
ജോലി ഒഴിവ്
വടകര∙ മടപ്പള്ളി ഗവ. കോളജിലെ ഇക്കണോമിക്സ് വിഭാഗത്തിൽ താൽക്കാലിക അധ്യാപകന്റെ ഒഴിവിലേക്ക് കൂടിക്കാഴ്ച 26ന് രാവിലെ 10നും ജീവനി കോളജ് സൈക്കോളജിസ്റ്റ് ഓൺ കോൺട്രാക്ട് വിഭാഗത്തിലെ ഒഴിവിൽ 28ന് രാവിലെ 10നും കൂടിക്കാഴ്ച നടക്കും. 9188900231
നാദാപുരം∙ താലൂക്ക് ആശുപത്രിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. കൂടിക്കാഴ്ച 26ന് രാവിലെ 10.30ന് ആശുപത്രിയിൽ നടത്തും. 0496- 2552480.