
ദില്ലി: പാകിസ്ഥാന് ഭീകരതയെകുറിച്ച് വിശദീകരിക്കാന്‍ വിദേശത്തേക്ക് പോകുന്ന പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്താതെ കോൺഗ്രസ് നേതൃത്വം.രാഹുൽ ഗാന്ധിയോ മല്ലികാർജ്ജുൻ ഖർഗെയോ കോൺഗ്രസ് സംഘത്തിലുളള എംപിമാരെ കണ്ടില്ല.പാർട്ടി എംപിമാരെ സർക്കാർ നേരിട്ടു വിളിച്ചതിലെ രോഷം രാഹുൽ ഗാന്ധി തുടരുകയാണ്.കിരൺ റിജിജു കോൺഗ്രസ് എംപിമാരുടെയെല്ലാം പേര് പറഞ്ഞത് ശശി തരൂരിനോടാണ്.തരൂർ ഇക്കാര്യം രാഹുൽ ഗാന്ധിയെ നേരിട്ടറിയിച്ചു എന്നാണ് സൂചന.കേന്ദ്ര സർക്കാർ തീരുമാനം പാർട്ടിയെ അറിയിക്കാത്തതിലുള്ള അമർഷം രാഹുൽ നേതാക്കളുമായി പങ്കു വച്ചു.പാർട്ടി നേതൃത്വത്തോട് സംസാരിക്കാൻ തരൂരും കിരൺ റിജിജുവിനോട് ആവശ്യപ്പെട്ടിരുന്നു
തരൂരിനെ ഒഴിവാക്കി പേര് നല്കേണ്ടതില്ലായിരുന്നു എന്നാണ് കോൺഗ്രസിലെ പൊതു വികാരം.തരൂർ എന്തെങ്കിലും പദവി ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടില്ലെന്ന് സർക്കാർ വ്യത്തങ്ങൾ വ്യക്തമാക്കി.ഇപ്പോഴത്തേതിന് സമാനമായ ദൗത്യങ്ങൾ തരൂരിന് നല്കാൻ പ്രധാനമന്ത്രിക്ക് താല്പര്യമെന്നും ഉന്നത വ്യത്തങ്ങൾ സൂചിപ്പിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]