
ക്യാപ്റ്റന്റെ തോളിലേറി നാലാം വാർഷികാഘോഷം; മുഖ്യമന്ത്രിക്കസേരയിൽ പിണറായി പത്താം വർഷത്തിലേക്ക്, പ്രതിപക്ഷത്തിന് കരിദിനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ വന്‍പരാജയത്തിന്റെ പഴികേട്ടു തുടങ്ങിയ രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വര്‍ഷം നവകേരളത്തിന്റെ പുതുവഴിയിലൂടെയാണ് അഞ്ചാം വര്‍ഷത്തിലേക്കു കടക്കുന്നത്. ക്രെഡിറ്റിനെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്ന വിഴിഞ്ഞവും ദേശീയപാതയും ഉള്‍പ്പെടെ വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഒരു വര്‍ഷത്തിനപ്പുറം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കളമൊരുക്കമായാണ് ഇടതു സര്‍ക്കാര്‍ നാലാം വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ നടത്തുന്നത്.
2021 മേയ് 20നാണ് സംസ്ഥാന ചരിത്രത്തിലാദ്യമായി തുടര്‍ഭരണം നേടി മുഖ്യമന്ത്രി പിണറായി വിജയന് രണ്ടാംവട്ടവും സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിക്കസേരയില്‍ പിണറായി വിജയന് പത്താം വര്‍ഷത്തിലേക്കു കടക്കുന്നുവെന്ന പ്രത്യേകതയും ഈ മേയ് 20നുണ്ട്. അടുത്ത മേയില്‍ മുഖ്യമന്ത്രിയായി ആര് സത്യപ്രതിജ്ഞ ചെയ്യുമെന്ന സസ്പെന്സിന്റെ ഉത്തരമാകും ഇനിയുള്ള നാളുകള്‍. അതേസമയം, കെടുകാര്യസ്ഥതയും ധൂര്‍ത്തും നിഷ്ക്രിയത്വവും ആരോപിച്ച് വാര്‍ഷികാഘോഷ ദിനം കരിദിനമായി ആചരിക്കുകയാണ് പ്രതിപക്ഷം
∙ എഡിഎമ്മിന്റെ മരണം, എസ്എഫ്ഐഒ കേസ്…ആരോപണങ്ങളുടെ പെരുമഴ
നാടിനെ നടുക്കിയ വയനാട് ദുരന്തവും പുനരധിവാസവും, നിരവധി പേരുടെ ജീവനെടുക്കുന്ന വന്യമൃഗ ആക്രമണങ്ങള്‍, ആരോഗ്യമേഖലയിലെ വീഴ്ചകള്‍, ഏറെ ആരോപണങ്ങള്‍ക്കു വഴിവച്ച എഡിഎം നവീന്‍ ബാബുവിന്റെ മരണം, മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ എസ്എഫ്ഐഒ കേസ്, തുച്ഛമായ വേതനവര്‍ധനവിനായുള്ള ആശാ വര്‍ക്കാര്‍മാരുടെ സമരം, സെക്രട്ടേറിയറ്റിനു മുന്നില്‍ കണ്ണീര്‍വീഴ്ത്തി തോറ്റു മടങ്ങിയ വനിതാ സിപിഒമാര്‍ തുടങ്ങി നാടകീയമായ കാഴ്ചകള്‍ സമ്മാനിച്ചാണ് സര്‍ക്കാരിന്റെ നാലാം വര്‍ഷം കടന്നുപോകുന്നത്. ഏറെ കാത്തിരിപ്പിനൊടുവില്‍ വികസനതീരമണഞ്ഞ വിഴിഞ്ഞം തുറമുഖവും ദേശീയപാത നിര്‍മാണവും വമ്പന്‍ പ്രതീക്ഷയായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന കൊച്ചി-ബെംഗളൂരു വ്യാവസായിക ഇടനാഴി, തീരദേശ, മലയോര പാതകള്‍ ഉള്‍പ്പെടെ നവകേരളത്തിന്റെ വിജയമുദ്രകള് ഉയര്‍ത്തിക്കാട്ടിയാണ് പത്താം വര്‍ഷത്തിലേക്ക് ഇടതുസര്‍ക്കാര്‍ കടക്കുന്നത്.
തൃശൂര്‍ പൂരം കലക്കലും പൊലീസിനെ തന്നെ പിടിച്ചുകുലുക്കി സ്വന്തം മുന്നണിപ്പോരാളിയായിരുന്ന പി.വി.അന്‍വര്‍ ഉയര്‍ത്തിയ ആരോപണപ്പെരുമഴയും പി.പി.ദിവ്യ വിവാദവും ഒരുവിധത്തില്‍ മറികടന്നുവെന്നത് സര്‍ക്കാരിന് ആശ്വാസമാണ്. അന്‍വര്‍ പോയതോടെ എംഎല്‍എമാരുടെ എണ്ണം ഒന്നു കുറഞ്ഞ സാഹചര്യത്തില്‍ തദ്ദേശതിരഞ്ഞെടുപ്പിനു മുന്‍പ് നടക്കാന്‍ സാധ്യതയുള്ള നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിന് ഏറെ നിര്‍ണായകമാകും.
∙ പുതുനയങ്ങളുടെ നാലാംവർഷം
സ്വകാര്യ സര്‍വകലാശാലകള്‍ക്കു ചുവപ്പു പരവതാനി വിരിക്കുകയും ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാന്‍ അനുമതി നല്‍കുകയും ചെയ്തതുള്‍പ്പെടെ ഒട്ടേറെ പുതുനയങ്ങള്ക്കും നാലാംവര്‍ഷം സാക്ഷ്യം വഹിച്ചു. പല വിഷയങ്ങളിലും പ്രതിപക്ഷസമാനമായ എതിര്‍പ്പുയര്‍ത്തിയിരുന്ന മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാരും തമ്മിലുള്ള പോര് പുതിയ ഗവര്‍ണറുടെ വരവോടെ ഒന്നടങ്ങിയ മട്ടാണ്. കടമെടുപ്പിനു കടിഞ്ഞാണിട്ട് സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരായും ബില്ലുകള്‍ പിടിച്ചുവച്ച ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും എതിരെ വരെ കേസ് കൊടുത്ത് നിയമപോരാട്ടത്തിന്റെ വഴിതുറക്കാനും മടിയില്ലെന്നു സന്ദേശവും സര്‍ക്കാര്‍ നല്‍കിയിരുന്നു.
സംസ്ഥാനത്ത് ഒരു കാരണവശാലും നടപ്പാക്കില്ലെന്ന് ജനങ്ങള്‍ നൈരാശ്യത്തോടെ പറഞ്ഞിരുന്ന പല പദ്ധതികളും നടപ്പില്‍ വരുത്തിയെന്നതാണ് വികസനനേട്ടമായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഗെയില്‍ പൈപ്പ്ലൈന്, ദേശീയപാത വികസനം, കൊച്ചി-ഇടമണ്‍ പവര്‍ ഹൈവേ, പുതുവൈപ്പിന് എല്‍പിജി ടെര്‍മിനല്‍, വിഴിഞ്ഞം പദ്ധതി തുടങ്ങി അക്കമിട്ടാണ് നേട്ടങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. ആഗോളനിക്ഷേപം സംഗമത്തിലൂടെ കോടികളുടെ സ്വകാര്യനിക്ഷേപം സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞെന്നും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി അതിവേഗം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രസാങ്കേതിക മേഖലയിലെ മുന്നേറ്റങ്ങളെ വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കാന്‍ കഴിയുന്ന 4 സയന്‍സ് പാര്‍ക്കുകള്‍ 1000 കോടി രൂപ മുടക്കി സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിനൊപ്പം തന്നെ മാലിന്യമുക്ത കേരളം പദ്ധതിയും അഞ്ചു ലക്ഷം പട്ടയങ്ങളെന്ന ലക്ഷ്യവും ലൈഫ് മിഷന് ഭവന നിര്‍മാണവും സ്ത്രീപക്ഷ നവകേരളവും വീഴ്ചകളില്ലാതെ മുന്നോട്ടുകൊണ്ടുപോകുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.
∙ മൂന്നാമൂഴം മുന്നിൽക്കണ്ട്
വികസനനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ക്യാപ്റ്റന്റെ തോളിലേറി തന്നെയാവും മൂന്നാമൂഴത്തിനുള്ള പോരാട്ടത്തിന് ഭരണപക്ഷം രംഗത്തിറങ്ങുക എന്നുറപ്പാണ്. കേരളത്തില്‍ നിന്ന് തന്നെ ജനറല്‍ സെക്രട്ടറിയെത്തിയെങ്കിലും പാര്‍ട്ടിയിലും മുന്നണിയിലും ചോദ്യം ചെയ്യപ്പെടാത്ത ശബ്ദം തന്നെയാണ് മുഖ്യമന്ത്രിയാണു പിണറായി വിജയന്റേത്.
അതേസമയം, വികസനമുരടിപ്പും സര്‍ക്കാരിന്റെ ധൂര്‍ത്തും ഉയര്‍ത്തിക്കാട്ടിയാണ് വാര്‍ഷികാഘോഷങ്ങള്‍ ബഹിഷ്കരിച്ച് പ്രതിപക്ഷം കരിദിനാചരണവുമായി കളം നിറയുന്നത്. ആശമാര്‍ക്കു കൊടുക്കാന്‍ കാശില്ലാത്ത സര്‍ക്കാരാണ് വാര്‍ഷികാഘോഷങ്ങള്‍ക്കായി കോടികള്‍ ധൂര്‍ത്തടിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ക്ഷേമപെന്ഷന് കൊടുക്കുന്നില്ല, സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല, വന്യജീവി ആക്രമണം ചെറുക്കാന്‍ കിടങ്ങ് കുഴിക്കാന്‍ പോലും പണമില്ല തുടങ്ങി ആരോപണങ്ങൾ പ്രതിപക്ഷം ഉന്നയിക്കുന്നു. ആഘോഷങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും ആ പണം ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. മൂന്നാമൂഴം മുന്നില്‍കണ്ട് സര്‍ക്കാരും ഏതുവിധേനയും അധികാരം തിരിച്ചുപിടിക്കാന്‍ പ്രതിപക്ഷവും കച്ചകെട്ടിയിറങ്ങുമ്പോള്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാം വര്‍ഷം കടുത്ത രാഷ്ട്രീയപ്പോരിന്റെ ദിവസങ്ങളാകും.