
എറണാകുളം ജില്ലയിൽ ഇന്ന് (19-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നൂറനാട് ഹനീഫ് നോവൽ പുരസ്കാരം: രചനകൾ ക്ഷണിച്ചു
കൊല്ലം ∙ നോവലിസ്റ്റ് നൂറനാട് ഹനീഫിന്റെ സ്മരണാർഥം യുവ എഴുത്തുകാർക്കായി ഏർപ്പെടുത്തിയ നൂറനാട് ഹനീഫ് നോവൽ പുരസ്കാരത്തിനു (25,052 രൂപ) സാഹിത്യ രചനകൾ ക്ഷണിച്ചു. 45 വയസ്സിൽ താഴെയുള്ളവരുടെ നോവലുകളാണു പരിഗണിക്കുക. 2022 മുതൽ 2025 വരെയുള്ള വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച രചനകളുടെ 3 കോപ്പി ജൂൺ 10നകം അയയ്ക്കണം. വിലാസം: ആർ.വിപിനചന്ദ്രൻ, പബ്ലിസിറ്റി കൺവീനർ, നൂറനാട് ഹനീഫ് അനുസ്മരണ സമിതി, കൊല്ലം ജില്ലാ ബാങ്ക് എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റി, ചിന്നക്കട, കൊല്ലം–1. 9447472150.
അധ്യാപക ഒഴിവ്
കലൂർ മോഡൽ ടെക്നിക്കൽ എച്ച്എസ്എസ്
കൊച്ചി ∙ കലൂർ മോഡൽ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവ്. വിഷയവും കൂടിക്കാഴ്ച തീയതിയും: ഇലക്ട്രോണിക്സ്– 20, രാവിലെ 11.00, കംപ്യൂട്ടർ പ്രോഗ്രാമർ– 20, 1.30, മാത്തമാറ്റിക്സ്– 21, 10.00, മലയാളം– 21, 1.30. 85470 05008.
എച്ച്എംടി ഹൈസ്കൂൾ
കളമശേരി ∙ എച്ച്എംടി എജ്യുക്കേഷനൽ സൊസൈറ്റി ഹൈസ്കൂളിൽ എച്ച്എസ്ടി മാത്സ് തസ്തികയിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 28ന് 10ന്. 82898 28087.
മുളന്തുരുത്തി ഗവ. എച്ച്എസ്എസ്
മുളന്തുരുത്തി∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് ഇംഗ്ലിഷ്, ഫിസിക്സ്, കൊമേഴ്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഇന്ന് 10ന്.
അയ്യപ്പൻകാവ് സ്കൂൾ
കൊച്ചി ∙ അയ്യപ്പൻകാവ് ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ്, ഫിസിക്സ്, ഇക്കണോമിക്സ്, കൊമേഴ്സ് വിഷയങ്ങളിൽ അധ്യാപക ഒഴിവ്. ഇംഗ്ലിഷ്, ഫിസിക്സ് അധ്യാപകരുടെ കൂടിക്കാഴ്ച 26ന് 10ന്. കൊമേഴ്സ്, ഇക്കണോമിക്സ് അധ്യാപകരുടെ കൂടിക്കാഴ്ച 27ന് 10ന്.