
ദില്ലി: ഓപ്പറേഷൻ സിന്ദൂറിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് സൈന്യം. പാക്കിസ്ഥാൻ തൊടുത്തുവിട്ട് മിസൈലുകളും ഡ്രോണുകളും തകർക്കുന്നതിന്റെ കൂടുതൽ വ്യക്തയുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. പാക്കിസ്ഥാനിലെ തകര്‍ന്ന വ്യോമ കേന്ദ്രങ്ങളും ദൃശ്യത്തിലുണ്ട്. കരസേനയുടെ വെസ്റ്റേണ്‍ കമാൻഡാണ് കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
പാകിസ്ഥാൻ ഇന്ത്യയിലേക്ക് അയച്ച ഡ്രോണുകളും മിസൈലുകളും കൃത്യതയോടെ വിവിധ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിന്റെയും തിരിച്ച് പാകിസ്ഥാനിലേക്ക് ഇന്ത്യ നടത്തിയ ആക്രമണത്തിന്റെയും ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. പാകിസ്ഥാനിലെ വ്യോമതാവളങ്ങള്‍ തകര്‍ത്തതിന്റെ കൂടുതൽ വ്യക്തതയുള്ള ഉപഗ്രഹ ദൃശ്യവും സൈന്യം പുറത്തുവിട്ട വീഡിയോയിലുണ്ട്. ഇന്നലെയും നീതി നടപ്പാക്കിയെന്ന തലക്കെട്ടോടെ സൈന്യം ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]