
വയനാട് ജില്ലയിൽ ഇന്ന് (16-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സ്വയം തൊഴിൽ വായ്പ : കൽപറ്റ ∙ സംസ്ഥാന പട്ടികജാതി-പട്ടികവർഗ വികസന കോർപറേഷൻ ജില്ലയിലെ പട്ടികജാതി വിഭാഗക്കാരായ യുവതി-യുവാക്കൾക്കു സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ തൊഴിൽ രഹിതരും 18- 55 നുമിടയിൽ പ്രായമുള്ളവരായിരിക്കണം. കുടുംബ വാർഷിക വരുമാനം 3 ലക്ഷത്തിൽ കവിയരുത്. 04936 202869.
പ്ലസ് വൺ സീറ്റ് ഒഴിവ്
കൽപറ്റ ∙ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോം https://kalpetta.kvs.ac.in എന്ന സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ 20 മുതൽ 22 വരെ സ്വീകരിക്കും. 04936 298400.
അധ്യാപക നിയമനം
ആറാട്ടുതറ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹിസ്റ്ററി, ആന്ത്രപ്പോളജി, ഹിന്ദി, കെമിസ്ട്രി വിഷയങ്ങളിൽ താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച നാളെ രാവിലെ 10 ന്. 9495891128.
ജോലി ഒഴിവ്
ബത്തേരി ∙ മൂലങ്കാവ് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുള്ള എൽപിഎസ്ടി, എൽപിഎസ്ടി അറബിക്, പ്രീപ്രൈമറി ടീച്ചർ, ക്ലാർക്ക് എന്നീ താൽക്കാലിക തസ്തികകളിലേക്ക് കൂടിക്കാഴ്ച 20നു രാവിലെ 9.30ന് സ്കൂൾ ഓഫിസിൽ.