
കോട്ടയം – നിലമ്പൂർ എക്സ്പ്രസ് ട്രെയിനിന് രണ്ടു കോച്ചുകൾ കൂടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലമ്പൂർ ∙ കോട്ടയം – നിലമ്പൂർ എക്സ്പ്രസ് ട്രെയിനിന് രണ്ടു കോച്ചുകൾ കൂടി അനുവദിച്ചു. നിലവിൽ 12 കോച്ചുകളാണ്.14 കോച്ചുകളാകുന്നതോടെ 162 സീറ്റുകൾ വർധിക്കും. വണ്ടൂരിൽ കഴിഞ്ഞ 5ന് പ്രിയങ്ക ഗാന്ധി എംപി വിളിച്ചു ചേർത്ത പാലക്കാട് ഡിവിഷനൽ റെയിൽവേ ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഉന്നയിച്ച ആവശ്യങ്ങളിൽ ഒന്നാണ് നടപ്പായത്. പാലക്കാട് റെയിൽവേ ഡിവിഷനൽ കൺസൽറ്റേറ്റീവ് കമ്മിറ്റിയിൽ പ്രിയങ്കയുടെ പ്രതിനിധി ജോഷ്വ കോശി യോഗത്തിൽ പങ്കെടുത്തിരുന്നു. അധിക കോച്ചുകൾക്ക് റെയിൽവേ ഹെഡ് ക്വാർട്ടേഴ്സിൽ ഇടപെടൽ നടത്തുമെന്ന് യോഗത്തിൽ പ്രിയങ്ക പറഞ്ഞിരുന്നു. നിലമ്പൂർ – തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസിന് 2 കോച്ചുകൾ കൂടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
മനോരമ നിലമ്പൂർ -ഷൊർണൂർ പാതയുടെ വികസനവുമായി ബന്ധപ്പെട്ടു നടത്തിയ ആശയക്കൂട്ടായ്മയിൽ ഉന്നയിച്ച ആവശ്യങ്ങളിലൊന്ന് കോട്ടയം ട്രെയിനിന് അധികം കോച്ചുകൾ. പുതിയതായി അനുവദിച്ച കോച്ചുകളിൽ ഒരെണ്ണം 90 ഇരിപ്പിടങ്ങളുള്ള ചെയർ കാറാണ്. നിലവിൽ ട്രെയിനിൽ 864 സീറ്റുകളാണ്. റിസർവേഷൻ സൗകര്യമില്ലാത്തതിനാൽ ദൂരയാത്രക്കാർ അനുഭവിക്കുന്ന ക്ലേശത്തിന് അധിക കോച്ചുകൾ തെല്ലു പരിഹാരമാകും.രാവിലെ 5.15 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 11.30 ന് നിലമ്പൂരിലെത്തും.മടക്കം 3.15 ന് ആണ്. 9.50 ന് കോട്ടയത്തെത്തും. അധിക കോച്ചുകളുമായി 22 ന് മുതൽ ട്രെയിൻ ഓടിത്തുടങ്ങും.