
കുട്ടികളുടെ മുങ്ങിമരണം: കണ്ണീരിൽ മുങ്ങി കാന്തപുരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പൂനൂർ ∙ സുഹൃത്തുക്കളുടെ മുങ്ങി മരണ വാർത്തയറിഞ്ഞ് കാന്തപുരം വിറങ്ങലിച്ചു. എളേറ്റിൽ ആനക്കുഴിക്കൽ പുല്ലടിയിൽ മുഹമ്മദ് സാലിഹിന്റെയും ബേബി സലോഹയുടെയും മകൻ മുഹമ്മദ് അബൂബക്കർ (8), കാന്തപുരം ആലങ്ങാപ്പൊയിൽ അബ്ദുൽ റസാഖിന്റെ മകൻ മുഹമ്മദ് ഫർഹാൻ (9) എന്നിവരാണ് കുളത്തിൽ മുങ്ങി മരിച്ചത്. രാത്രിയോടെയാണു കുട്ടികളുടെ മരണ വിവരം നാട്ടുകാർ അറിഞ്ഞത്.
അധികം ആരും ഉപയോഗിക്കാത്ത കുളത്തിലാണ് വിദ്യാർഥികൾ വീണതെന്ന് നാട്ടുകാർ പറഞ്ഞു. കുട്ടികൾ ഇവിടെ മീൻ പിടിക്കാൻ എത്തിയതായിരിക്കുമെന്ന സംശയത്തിലാണ് നാട്ടുകാർ. ഇരുവരെയും ഉടൻ പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദ്യാർഥികളുടെ മരണ വിവരം അറിഞ്ഞ് ഒട്ടേറെ ആളുകളാണു ആശുപത്രിയിൽ എത്തിയത്. ബാലുശ്ശേരി പൊലീസ് സ്ഥലത്ത് എത്തി.