
പ്രകൃതിയോട് ഇണങ്ങിയ ചർച്ചയുമായി കുട്ടികൾ
തൃക്കരിപ്പൂർ∙ കുണിയൻ പുഴയുടെ ചതുപ്പിൽ തടിയൻ കൊവ്വൽ കൈരളി ഗ്രന്ഥാലയം ബാലവേദി പ്രവർത്തകർ വായനയുടെയും പഠനത്തിന്റെയും ആവേശത്തിലേക്കുയർന്നു.പ്രകൃതി വിഭവങ്ങളും അവയുടെ ക്രിയാത്മക ഉപയോഗവും മാലിന്യങ്ങളുടെ പുനരുപയോഗവും രോഗകാരണങ്ങളും വിശാല തലത്തിൽ ചർച്ച ചെയ്തു. കൂക്കാനം ജിഎൽപി സ്കൂൾ പ്രധാന അധ്യാപകൻ വി.വി.രവീന്ദ്രൻ കുട്ടികളുമായി സംവദിച്ചു.ഗ്രന്ഥാലയം പ്രസിഡന്റ് പി.പി.കരുണാകരൻ, സെക്രട്ടറി എ.ബാബുരാജ്, വായന വെളിച്ചം കൺവീനർ പി.പി.അശ്വതി കൃഷ്ണ, ടി.വി.സനിത, കെ.കെ.നമിത, വി.എം.വിനോദ് കുമാർ, ശരണ്യ, സൗമ്യ തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]