
വെടിനിർത്തൽ മണിക്കൂറുകൾക്കുള്ളിൽ ലംഘിച്ച് പാകിസ്ഥാൻ. ഇന്നലെ രാത്രി നിയന്ത്രണ രേഖയിലടക്കം വ്യാപക വെടിവെപ്പ്.അതിര്‍ത്തിയില്‍ പലയിടത്തും ഷെല്ലാക്രമണവും വെടിയൊച്ചയുമുണ്ടായി. നിരവധി മേഖലകളില്‍ പാക് ഡ്രോണുകളെത്തി. കശ്മീരിലും പഞ്ചാബിലും രാജസ്ഥാനിലും പ്രധാന നഗരങ്ങളില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. പാകിസ്ഥാന്റേത് അംഗീകരിക്കാനാവാത്ത നിലപാടെന്ന് ഇന്ത്യ വ്യക്തമാക്കി. സ്ഥിതി ചർച്ച ചെയ്ത് കേന്ദ്ര ദേശീയ സുരക്ഷ ഉപദേഷ്ടാവ് പ്രധാനമന്ത്രിയെ കണ്ടു. ഏത് ആക്രമണത്തെയും ചെറുക്കാൻ സേനകൾക്ക് നിർദേശം. അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ഓൺലൈൻ യോഗം. വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചിട്ടില്ലെന്ന് പാക് പ്രധാനമന്ത്രി അവകാശപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]