
ഡ്രോൺ ആക്രമണം തുടർന്ന് പാക്കിസ്ഥാൻ; പ്രതിരോധിച്ച് ഇന്ത്യ, 32 വിമാനത്താവളങ്ങൾ അടച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം തുടരവേ ഇന്ത്യയിലെ 32 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ. അധമ്പൂർ, അംബാല, അമൃത്സർ, അവന്തിപുരം, ബഠിൻഡ, ഭുജ്, ബികാനേർ, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്ദോൺ, ജൈസൽമേർ, ജമ്മു, ജാമനഗർ, ജോധ്പൂർ, കണ്ഡല, കൻഗ്ര (ഗഗ്ഗൽ), കെഷോദ്, കിഷൻഗർ, കുളു മണാലി (ഭുന്തർ), ലേ, ലുധിയാന, മുന്ദ്ര, നാലിയ, പഠാൻകോട്ട്, പട്യാല, പോർബന്ദർ, രാജ്കോട്ട് (ഹിരസർ), സർസാവ, ഷിംല, ശ്രീനഗർ, തോയിസ്, ഉത്തർലൈ എന്നിവടങ്ങളിലെ വിമാനത്താവളങ്ങളാണ് അടച്ചത്. മേയ് 9 മുതൽ മേയ് 14 വരെയാണ് വിമാനത്താവളങ്ങൾ അടച്ചിടുക. ഏവിയേഷൻ മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
ആക്രമണ സജ്ജമായ പാക്ക് ഡ്രോണുകൾ രാജ്യത്ത് 26 ഇടങ്ങളിൽ കണ്ടെത്തിയതായി വിവരം. വടക്ക് ബാരാമുള്ള മുതൽ തെക്ക് ഭുജ് വരെയുള്ള ഇടങ്ങളിലാണു ഡ്രോണുകൾ കണ്ടെത്തിയത്. രാജ്യാന്തര അതിർത്തിയിലും നിയന്ത്രണരേഖയിലും ഡ്രോണുകളുടെ സാമീപ്യമുണ്ടായെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. വ്യാഴാഴ്ച പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ കനത്ത ഡ്രോൺ ആക്രമണങ്ങൾക്കു പിന്നാലെയാണ് വീണ്ടും പാക്ക് പ്രകോപനം.
അതിനിടെ ശ്രീനഗർ രാജ്യാന്തര വിമാനത്താവളത്തിന് അടുത്ത് സ്ഫോടന ശബ്ദം കേട്ടതായി വിവരമുണ്ട്.. ഇവിടെ ഡ്രോണുകള്‍ കണ്ടെത്തിയതായും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ജമ്മുകശ്മീരിലെ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ പലതവണ വെടിവയ്പ്പും നടത്തി. പഞ്ചാബിലെ ഫിറോസ്പുരിൽ പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തി. ജനവാസമേഖലയിൽ ഒരു ഡ്രോൺ പതിക്കുകയായിരുന്നു. ഒരു കുടുംബത്തിലെ 3 പേർക്ക് പരുക്കേറ്റതായാണു വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.