
വൃത്തിയാക്കിയ പുഴയുടെ അവസ്ഥയാണിത് ! കല്ലാർ പുഴയിൽ വീണ്ടും മാലിന്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നെടുങ്കണ്ടം ∙ ശമനമില്ലാതെ കല്ലാർ പുഴയിലെ മാലിന്യം തള്ളൽ. കലക്ടറുടെ നിർദേശത്തെ തുടർന്ന് വിവിധ പഞ്ചായത്തുകൾ ചേർന്ന് അടുത്തിടെ പുഴ വൃത്തിയാക്കിയിരുന്നെങ്കിലും മാലിന്യം തള്ളൽ തുടരുകയാണ്. ഇടുക്കി ജലാശയത്തിലേക്ക് ഒഴുകുന്ന കല്ലാർ പുഴയിൽ കൂട്ടാർ, തൂക്കുപാലം, നെടുങ്കണ്ടം മേഖലകളിലാണ് മാലിന്യ തള്ളുന്നത് തുടർക്കഥയാവുന്നത്. പുഴയുടെ പല ഭാഗത്തും മാലിന്യങ്ങൾ നിറഞ്ഞു കിടക്കുകയാണ്. പ്ലാസ്റ്റിക്, അടുക്കള മാലിന്യങ്ങൾക്ക് പുറമേ ശുചിമുറി മാലിന്യവും ഡയപ്പറുകളും സാനിറ്ററി നാപ്കിനുകളും വരെ പുഴയിൽ തള്ളുകയാണ്.
കഴിഞ്ഞദിവസം രാത്രി ചാക്കിൽ കെട്ടി വ്യാപകമായി മാലിന്യം തള്ളി. വ്യാപാര സ്ഥാപനങ്ങളിലേതുൾപ്പെടെയുള്ള മാലിന്യങ്ങളാണിത്. ഒട്ടേറെ ശുദ്ധജല പദ്ധതികൾ സ്ഥിതി ചെയ്യുന്ന കല്ലാർ പുഴയിലെ ജലം തുരങ്കം വഴി ഇരട്ടയാർ ഡാമിലേക്കും തുടർന്ന് അഞ്ചുരുളിയിൽ ഇടുക്കി ജലാശയത്തിലേക്കുമാണ് എത്തുന്നത്. കഴിഞ്ഞദിവസം പുഴയിൽ മാലിന്യം തള്ളിയ തൂക്കുപാലത്തെ വ്യാപാരിയിൽനിന്ന് 15,000 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. തുടർന്നും ശക്തമായ നിരീക്ഷണവും മാതൃകാപരമായ ശിക്ഷയും ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.