
അർബുദം: വീട്ടമ്മ ചികിത്സാ സഹായം തേടുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തോപ്പുംപടി∙ എല്ലിനുള്ളിലെ അർബുദ രോഗത്തിന് ചികിത്സയിലിരിക്കുന്ന വീട്ടമ്മ സുമനസ്സുകളുടെ സഹായം തേടുന്നു. മുണ്ടംവേലി അത്തിപ്പൊഴി തരകൻതറ ടി.പി.ബിജുമോന്റെ ഭാര്യ കെ.ആർ.ഷീജ (49)യുടെ ചികിത്സയ്ക്ക് വേണ്ടിയാണ് ചികിത്സാ സഹായ നിധി രൂപീകരിച്ചത്. ആഴ്ചയിൽ 15,000 രൂപ ചെലവ് വരുന്ന കുത്തിവയ്പ് എടുക്കേണ്ടി വരുന്നു. ഇത് 6 മാസം തുടരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. സ്ഥിരവരുമാനമില്ലാത്ത ബിജുവും കുടുംബവും വാടക വീട്ടിലാണ് കഴിയുന്നത്. ചികിത്സാ ചെലവിനായി മുൻ കൗൺസിലർ കെ.ജെ.പ്രകാശൻ കൺവീനറായി ചികിത്സാ സഹായ നിധി രൂപീകരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മട്ടാഞ്ചേരി ശാഖയിൽ എസ്ബി അക്കൗണ്ട് തുറന്നു.
ബാങ്ക് അക്കൗണ്ട് നമ്പർ: 20168323895,
ഐഎഫ്എസ്സി കോഡ്: SBIN0008643
കൺവീനറുടെ ഫോൺ: 9846181300.
ഗൂഗിൾ പേ നമ്പർ: 9388480749.