
സ്ത്രീകളുടെ സുരക്ഷയ്ക്ക് പ്രത്യേക ഒരുക്കം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ സ്ത്രീകൾക്കു പൂരം സുരക്ഷിതമായി കണ്ടു മടങ്ങുന്നതിനു വേണ്ട സൗകര്യങ്ങൾ ഇത്തവണയും സംഘാടകരും പൊലീസും ചേർന്ന് ഒരുക്കിയിട്ടുണ്ട്. തേക്കിൻകാടു മൈതാനിയിൽ സജ്ജീകരിച്ചിരിക്കുന്ന പൊലീസ് പവിലിയനു സമീപം മുള കെട്ടി വേർതിരിച്ച സ്ഥലത്തു സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമേ പ്രവേശനമുള്ളൂ. പ്രത്യേക സ്ഥലത്തിനു ചുറ്റും പൊലീസ് നിരീക്ഷണവും ഉറപ്പുവരുത്തും. അവിടെ നിന്നു കുടമാറ്റവും മഠത്തിൽ വരവും കാണാം.
എല്ലാ ഇടങ്ങളിലും മഫ്തിയിലും യൂണിഫോമിലുമായി നൂറുകണക്കിനു വനിതാ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. 4100 പൊലീസുകാരാണു പൂരപ്പറമ്പിൽ സുരക്ഷാ ചുമതലയ്ക്ക് എത്തുന്നത്. സ്ത്രീകൾക്കു പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കാൻ പിങ്ക് സെന്ററുകൾ പലയിടത്തായി പൊലീസ് ഒരുക്കിയിട്ടുണ്ട്. മുലയൂട്ടൽ കേന്ദ്രം, ശുചിമുറി സൗകര്യം, വിശ്രമ സൗകര്യം എന്നിവയും ഇതോടൊപ്പമുണ്ട്. മുഴുവൻ സമയ വനിതാ പൊലീസ് കാവലും ഈ കേന്ദ്രങ്ങളിലൊരുക്കി.