
യുഡിഫ് അധികാരത്തിലെത്തിയാൽ ഓഫീസ് വെൽനെസ്സ് ബിൽ പാസാക്കും: ദീപാ ദാസ് മുൻഷി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ രാജ്യത്തെ പ്രൊഫഷണലുകളുടെ തൊഴിലിട സമ്മർദ്ദത്തിനു പരിഹാരം ചർച്ച ചെയ്തുകൊണ്ട് ഓള് ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ്(എഐപിസി) കേരള ഘടകത്തിന്റെ ക്യാംപെയിന് വ്യാഴാഴ്ച തിരുവനന്തപുരത്ത് തുടക്കമായി. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഓഫീസ് വെൽനെസ്സ് ബിൽ പാസാക്കുമെന്ന് ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്ത് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി പറഞ്ഞു. കേരളത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഓഫീസ് വെൽനെസ്സ് ബിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെലേക്കും നടപ്പാക്കേണ്ടത് അനിവാര്യാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് അധ്യക്ഷൻ പ്രവീൺ ചക്രവർത്തി വ്യക്തമാക്കി. കേരളത്തിൽ ഇത്തരമൊരു നിയമം അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കേണ്ടതാണെന്നു ചടങ്ങിൽ പങ്കെടുത്ത മുതിർന്ന കോൺഗ്രസ് നേതാവും വർക്കിങ് കമ്മറ്റി അംഗവുമായ രമേശ് ചെന്നിത്തല സൂചിപ്പിച്ചു
ബഹുരാഷ്ട കമ്പനിയിൽ ജോലി ചെയ്തിരുന്ന മലയാളിയായ അന്നാ സെബാസ്റ്റ്യൻ എന്ന പെൺകുട്ടിക്ക് കടുത്ത ജോലി സമ്മർദ്ദം മൂലം ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. നിരവധി പ്രൊഫഷണലുകൾ ജീവിതം അവസാനിപ്പിക്കുന്ന നിലയിലും കാര്യങ്ങൾ എത്തി. ഇതിനൊരു പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് എഐസിസിയുടെ ആഭിമുഖ്യത്തിൽ ഓഫീസ് വെൽനെസ്സ് ബിൽ എന്ന ആവിശ്യം ഉയർത്തുകയും, അതിന്റെ മുന്നോടിയായി ‘ഫോർ അന്ന, ഫോർ ഓൾ’ എന്ന പ്രചാരണ പരിപാടിയുമായി രംഗത്ത് വരികയും ചെയ്തിരിക്കുന്നത്.
പ്രൊഫഷണൽസ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രഞ്ജിത്ത് ബാലൻ, കെപിസിസി ജനറൽ സെക്രട്ടറി എം. ലിജു, അന്നാ സെബാസ്റ്റ്യന്റെ മാതാപിതാക്കൾ, കേരള കാർഷിക സർവകലശാല വി സി ഡോ.ബി. അശോക്, സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക, ജിടെക് സെക്രട്ടറി വി. ശ്രീകുമാർ, ശിൽപ ഗോപകുമാർ, അനൂപ് പ്രകാശ്, കെ.എസ്.ശബരിനാഥൻ, ഡോ.ശ്രീജിത്ത്.എൻ.കുമാർ, ഡോ.എ. മാർത്താണ്ട പിള്ള, ദീപ നായർ, റെജിമോൻ കുട്ടപ്പൻ, വിനീത ജോസഫ്, വീണ.എസ്.നായർ തുടങ്ങിയവർ പങ്കെടുത്തു.ള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ്(എഐപിസി) കേരള ഘടകത്തിന്റെ ക്യാംപെയിന് വ്യാഴാഴ്ച തിരുവനന്തപുരത്ത് തുടക്കമായി. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഓഫീസ് വെൽനെസ്സ് ബിൽ പാസാക്കുമെന്ന് ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്ത് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി പറഞ്ഞു. കേരളത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഓഫീസ് വെൽനെസ്സ് ബിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെലേക്കും നടപ്പാക്കേണ്ടത് അനിവാര്യാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് അധ്യക്ഷൻ പ്രവീൺ ചക്രവർത്തി വ്യക്തമാക്കി. കേരളത്തിൽ ഇത്തരമൊരു നിയമം അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കേണ്ടതാണെന്നു ചടങ്ങിൽ പങ്കെടുത്ത മുതിർന്ന കോൺഗ്രസ് നേതാവും വർക്കിങ് കമ്മറ്റി അംഗവുമായ രമേശ് ചെന്നിത്തല സൂചിപ്പിച്ചു
ബഹുരാഷ്ട കമ്പനിയിൽ ജോലി ചെയ്തിരുന്ന മലയാളിയായ അന്നാ സെബാസ്റ്റ്യൻ എന്ന പെൺകുട്ടിക്ക് കടുത്ത ജോലി സമ്മർദ്ദം മൂലം ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടായി. നിരവധി പ്രൊഫഷണലുകൾ ജീവിതം അവസാനിപ്പിക്കുന്ന നിലയിലും കാര്യങ്ങൾ എത്തി. ഇതിനൊരു പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് എഐസിസിയുടെ ആഭിമുഖ്യത്തിൽ ഓഫീസ് വെൽനെസ്സ് ബിൽ എന്ന ആവിശ്യം ഉയർത്തുകയും, അതിന്റെ മുന്നോടിയായി ‘ഫോർ അന്ന, ഫോർ ഓൾ’ എന്ന പ്രചാരണ പരിപാടിയുമായി രംഗത്ത് വരികയും ചെയ്തിരിക്കുന്നത്.
പ്രൊഫഷണൽസ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രഞ്ജിത്ത് ബാലൻ,കെപിസിസി ജനറൽ സെക്രട്ടറി എം ലിജു, അന്നാ സെബാസ്റ്റ്യന്റെ മാതാപിതാക്കൾ, കേരള കാർഷിക സർവ്വകലശാല വി സി ഡോ.ബി. അശോക്, സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക, ജിടെക് സെക്രട്ടറി വി. ശ്രീകുമാർ,ശില്പ ഗോപകുമാർ, അനൂപ് പ്രകാശ്, കെ.എസ്.ശബരിനാഥൻ, ഡോ.ശ്രീജിത്ത്.എൻ.കുമാർ, ഡോ.എ. മാർത്താണ്ഡ പിള്ള, ദീപ നായർ, റെജിമോൻ കുട്ടപ്പൻ, വിനീത ജോസഫ്, വീണ.എസ്.നായർ തുടങ്ങിയവർ പങ്കെടുത്തു.