ഐസിഎസ്ഇ, ഐഎസ്സി ഫലം പ്രസിദ്ധീകരിച്ചു; ഐസിഎസ്ഇയിൽ 99.09% വിജയം, ഐഎസ്സിയിൽ 99.02%
ന്യൂഡൽഹി ∙ ഐസിഎസ്ഇ (10–ാം ക്ലാസ്), ഐഎസ്സി (12–ാം ക്ലാസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഐസിഎസ്ഇയിൽ 99.09 ആണ് രാജ്യത്തെ വിജയശതമാനം.
ദക്ഷിണ മേഖലയിൽ 99.73% പേരും വിജയിച്ചു. ഐഎസ്സിയിൽ 99.02 ആണ് രാജ്യത്തെ വിജയശതമാനം.
ദക്ഷിണമേഖലയിൽ 99.76 ശതമാനവും വിജയിച്ചു. ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും (https://cisce.org) ഡിജിലോക്കർ വഴിയും ഫലം അറിയാം.
ദ് കൗണ്‍സിൽ ഫോർ ഇന്ത്യൻ സ്കൂള്‍ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്സിഇ) ആണ് ഫലം പ്രഖ്യാപിച്ചത്.
Also Read
വിദ്യാർഥികൾക്ക് ഉത്തരകടലാസുകൾ പുഃനപരിശോധിക്കാനുള്ള അവസരവുമുണ്ട്.
മേയ് 4നുള്ളിൽ പുഃനപരിശോധനയ്ക്കുള്ള അപേക്ഷ സമർപ്പിക്കണം. മാർക്കോ ഗ്രേഡോ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ആ വിഷയത്തിൽ വീണ്ടും പരീക്ഷ എഴുതാം.
പരമാവധി രണ്ടു വിഷയങ്ങളിലാണ് വിദ്യാർഥികൾക്ക് ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാനുള്ള അവസരം. ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈയിൽ നടത്തും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

