
ജില്ലയുടെ ആഘോഷമായി കൺകോഡിയ ഫെസ്റ്റ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ പത്തനംതിട്ടയുടെ അവധി ദിനങ്ങളെ ആഘോഷമാക്കി കൺകോഡിയ ഫെസ്റ്റ് തുടരുന്നു. ജില്ലയിൽ നിന്നും പുറത്തുനിന്നുമായി ഒട്ടേറെപ്പേരാണ് ഫെസ്റ്റിലും ഹോർത്തൂസ് സാഹിത്യ ചർച്ചകളിലും പങ്കെടുക്കാനായി എത്തുന്നത്. ആകർഷകമായ സ്റ്റാളുകൾ, പുഷ്പമേള, ഗെയിം സോൺ, കുടുംബശ്രീ ഫുഡ് കോർട്ട് തുടങ്ങി ഒട്ടേറെ പവിലിയനുകളും ഫെസ്റ്റിൽ സജീവമാണ്. കൺകോഡിയ സമ്മർ ഫെസ്റ്റിൽ ഇന്നലെ വൈകിട്ട് 6ന് ആരംഭിച്ച കലാസന്ധ്യ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു.
ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോറെപ്പിസ്കോപ്പ, സഭാ മാനേജിങ് കമ്മിറ്റി അംഗം ജോജി വാര്യാപുരം, ഭദ്രാസന കൗൺസിൽ അംഗം ഡോ.ജോർജ് വർഗീസ് കൊപ്പാറ, എംജിഒസിഎസ്എം വൈസ് പ്രസിഡന്റ് റിജോഷ് ജോർജ്, ജനറൽ സെക്രട്ടറി ജോമി ലിനു എന്നിവർ പങ്കെടുത്തു.കൂപ്പൺ നറുക്കെടുപ്പും സമ്മാനദാനവും ജോസഫ് കോറെപ്പിസ്കോപ്പ റമ്പാൻ നിർവഹിച്ചു. തുടർന്ന് സുനിൽ പ്രയാഗും സംഘവും അവതരിപ്പിച്ച മ്യൂസിക്കൽ വിഷ്വൽ മാജിക്കും വേദിയിൽ നടന്നു.
കൺകോഡിയയിൽ ഇന്ന്
കൺകോഡിയ സമ്മർ ഫെസ്റ്റിൽ വൈകിട്ട് 6ന് തുടങ്ങുന്ന കലാസന്ധ്യ മാത്യു ടി.തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കൂപ്പൺ നറുക്കെടുപ്പും സമ്മാനദാനവും അടൂർ സെന്റ് സിറിൽസ് കോളജ് പ്രിൻസിപ്പൽ ഡോ. സൂസൻ അലക്സാണ്ടർ നിർവഹിക്കും. തുടർന്ന് നെൽസൺ ശൂരനാടും സംഘവും അവതരിപ്പിക്കുന്ന സ്റ്റാർ ഹണ്ട് സ്റ്റേജ്.