
മാഞ്ഞൂരിലെ റോഡുകളിൽ ടിപ്പറുകളുടെ മരണപ്പാച്ചിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുറുപ്പന്തറ ∙ മാഞ്ഞൂർ പഞ്ചായത്തിലെ പല റോഡുകളിലൂടെയും അമിതമായി മണ്ണുകയറ്റി ടിപ്പറുകളും വലിയ ലോറികളും പായുന്നതായി പരാതി. ഇരുചക്രവാഹനയാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ലോറികൾ ഭീഷണിയാകുന്നു. മാഞ്ഞൂർ മേൽപാലം – മാഞ്ഞൂർ കുടുംബാരോഗ്യകേന്ദ്രം, ശ്രീകണ്ഠേശ്വരം – മാഞ്ഞൂർ കുടുംബാരോഗ്യകേന്ദ്രം, കുറുപ്പന്തറ– കല്ലറ, മണ്ണാറപ്പാറ – മാഞ്ഞൂർ സൗത്ത് റോഡുകളിലൂടെയാണു ലോറികളുടെ പാച്ചിൽ. അമിതമായി ലോഡ് കയറ്റിപ്പോകുന്ന ലോറിയിൽ നിന്നു മണ്ണും കല്ലും റോഡിൽ പതിക്കുന്നതും പതിവാണ്. കൂടാതെ റോഡരികുകളിലെ താമസക്കാർക്കും ടിപ്പറുകൾ ഭീഷണിയായി മാറി.
ലോറികളുടെ പുലർച്ചെ മുതലുള്ള ഓട്ടം മൂലം പലരും പ്രഭാതസവാരി നിർത്തി. പൊലീസിന്റെ പരിശോധന ഒഴിവാക്കി പോകാം എന്നുള്ളതിനാലാണ് ഈ റോഡുകളിലൂടെ ടിപ്പറുകൾ പായുന്നത്. മാഞ്ഞൂർ പഞ്ചായത്തിൽ നടക്കുന്ന മണ്ണെടുപ്പുകൾ അനുമതിയോടെയാണോ എന്നു പരിശോധിക്കണമെന്നും അമിതമായും അപകടകരമായും മണ്ണുകയറ്റി പായുന്ന ടിപ്പറുകൾക്ക് എതിരെ നടപടി വേണമെന്നും വാഹനയാത്രക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു.