
കേരളത്തിലേക്ക് എംഡിഎംഎ കടത്ത്: കോഴിക്കോട് സ്വദേശി ഉൾപ്പെടെ 2 പേർ പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട്∙ കർണാടകയിൽ നിന്നു കേരളത്തിലേക്ക് വൻതോതിൽ എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ കോഴിക്കോട് സ്വദേശി ഉൾപ്പെടെ പ്രധാനികളായ 2 പേരെ പൊലീസ് പിടികൂടി. കോഴിക്കോട് ചാലപ്പുറം പെരുംകുഴി പാടം ചേറൂട്ടി വീട്ടിൽ പി.രഞ്ജിത്ത് (30), മടിക്കോരി കുഞ്ചില, കുഞ്ചിൽ പ്ലാരിക്കെ റോഡിൽ മാടപ്പള്ളി വീട്ടിൽ എം.എ.സഫാദ് എന്നിവരെയാണ് ബദിയടുക്ക ഇൻസ്പെക്ടർ കെ.സുധീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.ജനുവരി 4ന് എൻമകജെ പെർല ചെക്പോസ്റ്റിനു സമീപം കാറിൽ നിന്നു 83.890 ഗ്രാം എംഡിഎംഎയുമായി കാസർകോട് തായലങ്ങാടി കുന്നിൽ ഹൗസിൽ അബ്ദുൽ സലാം (29), ചെങ്കള ബാലടുക്കയിലെ മുഹമ്മദ് സലീൽ (41) എന്നിവരെ ബദിയടുക്ക എസ്ഐ കെ.കെ.നിഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയിരുന്നു.
ഇവരിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.ബെംഗളൂരു കേന്ദ്രീകരിച്ചു നടക്കുന്ന വൻലഹരി ഉൽപാദനകേന്ദ്രത്തിൽ നിന്നു ഇടനിലക്കാർ വഴിയാണ് ഇവർ ലഹരിമരുന്നുകൾ വാങ്ങുന്നതെന്നും അറസ്റ്റിലായ രഞ്ജിത്ത് കാസർകോട്, കണ്ണൂർ ജില്ലകളിലെ ചെറുകിട കച്ചവടക്കാർക്ക് ലഹരിമരുന്ന് എത്തിച്ച് കൊടുക്കുന്നവരിൽ പ്രധാനിയാണെന്നും പൊലീസ് പറഞ്ഞു. എസ്കെ കെ.വി.ഉമേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രസാദ്, ശശികുമാർ സിവിൽ പൊലീസ് ഓഫിസർ മുഹമ്മദ് ആരിഫ്, അഭിലാഷ്, വിപിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.