
ഗതാഗത സംവിധാനത്തിലുണ്ടായ ഉയർച്ച വ്യാപാര ബന്ധങ്ങളിലും വലിയ മുന്നേറ്റമാണ് ലോകത്ത് ഉണ്ടാക്കിയത്. മറ്റ് വസ്തുക്കളെ പോലെ തന്നെ നൂറ് കണക്കിന് മൃഗങ്ങളെയും രാജ്യങ്ങൾ പരസ്പരം കൈമാറുന്നു.
ചിലപ്പോൾ അത് ഭാക്ഷ്യ ആവശ്യത്തിനാകും മറ്റ് ചിലപ്പോൾ പരിസ്ഥിത സംരക്ഷണത്തിനായിരിക്കും. പാല് പ്രതിസന്ധിയുണ്ടായപ്പോൾ പശുക്കളെ ഇറക്കുമതി ചെയ്താണ് കുവൈത്ത് പ്രതിസന്ധി മറികടന്നത്.
ചൈന, പാകിസ്ഥാനില്‍ നിന്നും മാംസത്തിനായി കഴുതകളെ ഇറക്കുമതി ചെയ്യുന്നതും സമാനമായ രീതിയിലാണ്. എന്നാല്‍ സുരക്ഷിതമല്ലാത്ത രീതിയിലും ഇത്തരത്തില്‍ മൃഗങ്ങളെ കൈമാറാറുണ്ട്.
അത്തരമൊരു കാഴ്ച സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പെട്ടെന്നുള്ള കാഴ്ചയില്‍ വലിയ ആസാധാരണത്വം തോന്നുന്ന ഒരു വീഡിയോയാണത്. നല്ല തെളിഞ്ഞ നീലക്കടലില്‍ ഒഴുകി നടക്കുന്ന വെളുത്ത ചെമ്മരിയാടുകൾ.
ചിലര്‍ ചെറു ബോട്ടുകളിലേക്ക് ആടുകളെ പിടിച്ച് കയറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീടാണ് സംഭവത്തിന്റെ ഗൌരവം വ്യക്തമാകുക.
ഒരു ചെറു കപ്പലില്‍ കയറ്റിയ നൂറ് കണക്കിന് ആളുകള്‍ കപ്പൽ അപകടത്തില്‍പ്പെട്ടപ്പോൾ കടലില്‍ അകപ്പെട്ടതാണ്. സംഭവം അങ്ങ് യെമനിലാണ്. Read More: മയക്കുമരുന്ന് ഡീലറുടെ ഫോൺ പരിശോധിച്ച പോലീസ് ഞെട്ടി; ലഹരി മോശമെന്ന് പറഞ്ഞ കസ്റ്റമറോട് ക്ഷമാപണം ഒപ്പം സൗജന്യ ഓഫർ View this post on Instagram A post shared by Daily Mail (@dailymail) Read More: 22 ലക്ഷം രൂപ മുടക്കി വാങ്ങിയത് മോഷണം പോയ സ്വന്തം കാർ; ഞെട്ടലിൽ യുകെ സ്വദേശി യെമനിലെ ലാജ് പ്രവിശ്യയിലെ റാസ് അൽ-അറ തീരത്ത് ഒരു വാണിജ്യ കപ്പൽ കരയ്ക്ക് ഇടിച്ച് കയറിയതാണ് സംഭവം.
ജിബൂട്ടിയിലേക്ക് പോകുന്ന കപ്പല്‍ തകരുകയും ആടുകളില്‍ ഭൂരിഭാഗവും കടലിലേക്ക് വീഴുകയും ചെയ്തു. കപ്പല്‍ അപകടത്തില്‍പ്പെട്ടതിന് പിന്നാലെ വിവരം അറിഞ്ഞ് തീരത്ത് നിന്നും നിരവധി ചെറു ബോട്ടുകളില്‍ യെമന്‍ മത്സ്യത്തൊഴിലാളികള്‍ എത്തി ആടുകളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതായിരുന്നു വീഡിയോയില്‍. കപ്പല്‍ അപകടത്തില്‍ ഏതാണ്ട് 160 -ഓളം ആടുകൾ മുങ്ങിയതായി പ്രാദേശിക റിപ്പോര്‍ട്ടുകളെന്ന് അൽജസീറ റിപ്പോര്‍ട്ട് ചെയ്തു.
വീഡിയോ കാഴ്ചക്കാരില്‍ സമ്മിശ്ര പ്രതികരണങ്ങൾ സൃഷ്ടിച്ചു. ചിലര്‍ കൊല്ലാന്‍ കൊണ്ട് പോവുകയായിരുന്ന ആടുകൾക്ക് മുങ്ങി മരണം ആശംസിച്ചു.
മറ്റ് ചിലർ ആടുകള്‍ യെമനിലെ ഭക്ഷ്യ പ്രതിസന്ധിക്ക് ഒരു പരിഹാരമാകുമായിരുന്നെന്ന് എഴുതി. മിക്ക കുറിപ്പുകളും സമകാലീക അന്താരാഷ്ട്രാ രാഷ്ട്രീയങ്ങളുമായി ബന്ധപ്പെട്ടുള്ളതായിരുന്നു.
യെമനിലെ സായുധ സംഘടനയായ ഹൂതികള്‍ക്കെതിരെയും ചിലര്‍ കുറിച്ചു. ചിലര്‍ ട്രംപിന്റെ പരാജയമെന്ന് പരിഹസിച്ചു.
അപൂർവ്വം ചിലര്‍മാത്രമാണ് കപ്പലിലെ ക്രൂ അംഗങ്ങൾ സുരക്ഷിതരാണോയെന്ന് ചോദിച്ചത്.
Watch Video: ‘എഴുന്നേക്കടാ മോനെ…’; സുഖനിദ്രയിലായ കുട്ടിയാനയെ തട്ടിവിളിച്ച് അമ്മയാന, വീഡിയോ വൈറൽ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]