
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ മിനി സ്ക്രീൻ പ്രേഷകർക്ക് സുപരിചിതയായ നടിയാണ് ശ്രീക്കുട്ടി. വിവാഹശേഷം അഭിനയരംഗത്ത് സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലെ നിരന്തര സാന്നിധ്യമാണ് താരം. വ്യക്തിപരമായ വിശേഷങ്ങൾ പലതും വ്ളോഗുകളിലൂടെ താരം ആരോധകരോട് പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ശ്രീക്കുട്ടിക്കുണ്ട്.
അമ്മയുടെ അച്ചാര്‍ ബിസിനസിനെക്കുറിച്ചും താരം അടുത്തിടെ പങ്കുവെച്ച ഒരു വീഡിയോയിൽ സംസാരിച്ചിരുന്നു. അന്വേഷണങ്ങൾക്കായി തന്റെ മൊബൈൽ നമ്പർ നൽകിയതോടൊപ്പം ആരും അനാവശ്യമായി വിളിക്കേണ്ടതില്ലെന്നും ശ്രീക്കുട്ടി പറഞ്ഞിരുന്നു. എന്നാൽ ചിലർ നമ്പര്‍ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും താൻ പറഞ്ഞത് അഹങ്കാരമായി ചിലർ വ്യാഖ്യാനിച്ചതിനെക്കുറിച്ചുമാണ് താരം പുതിയ വീഡിയോയിൽ സംസാരിക്കുന്നത്. തന്നെ വിമര്‍ശിച്ചെത്തിയ രണ്ട് യൂട്യൂബര്‍മാർക്കെതിരെയാണ് ശ്രീക്കുട്ടിയുടെ പ്രതികരണം.
”ഞാന്‍ അച്ചാറിന്റെ കാര്യം പറഞ്ഞൊരു വീഡിയോ ഇട്ടിരുന്നു. ആവശ്യമില്ലാതെ ആരും വിളിക്കരുതെന്നും അതിൽ പറഞ്ഞിരുന്നു. എന്റെ ഫോണില്‍ പലരും വെറുതെ നിരന്തരം വിളിക്കാറുണ്ട്. അങ്ങനൊരു വീഡിയോ ഇട്ടിട്ടു പോലും വിളിക്കുന്നുണ്ട്. അച്ചാറിന്റെ കാര്യത്തിനല്ല, വെറുതെ ഒരു ആവശ്യവുമില്ലാതെയാണ് വിളിക്കുന്നത്. അത് എനിക്ക് വ്യക്തിപരമായി ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അഹങ്കാരമായി തോന്നുന്നുവെങ്കില്‍ അങ്ങനെ തന്നെ കരുതിക്കോളൂ”, ശ്രീക്കുട്ടി പറഞ്ഞു.
”ഒരു പണിയുമില്ലാത്ത രണ്ട് യൂട്യൂബേഴ്സ് ഇക്കാര്യം പറഞ്ഞ് വീഡിയോ ഇട്ടിരിക്കുകയാണ്. നീയൊക്കെ എന്തു തേങ്ങ ചെയ്താലും എനിക്കൊരു ചുക്കുമില്ല. ഈ വീഡിയോ ഞാന്‍ ഷോര്‍ട്സ് ആയോ റീല്‍ ആയോ ഇട്ടാലേ അവന്മാരുടെ ചെവിയില്‍ എത്തുകയുള്ളൂ. മറ്റുള്ളവരുടെ കണ്ടന്റ് വച്ച് കാശുണ്ടാക്കുന്ന നീയൊക്കെ എന്നാ യൂട്യൂബേഴ്സ് ആയത്. നിനക്കൊക്കെ നാണമുണ്ടോ? അല്പമെങ്കിലും ഉളപ്പുണ്ടോ”, എന്നും ശ്രീക്കുട്ടി തുറന്നടിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]