മദ്യപാനത്തിനിടെ തർക്കം; ടെറസിന്റെ മുകളിൽനിന്ന് തള്ളിയിട്ടു, മരണം ഉറപ്പിക്കാൻ കല്ലുകൊണ്ട് തലയ്ക്കടിച്ചു
തൃശൂർ∙ വാടാനപ്പള്ളിക്കു സമീപം തൃത്തല്ലൂരിൽ മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തിനിടെ യുവാവിനെ സുഹൃത്തു തലയ്ക്കടിച്ച് കൊലപ്പെടുത്തി. പത്തനംതിട്ട
സ്വദേശി അനിൽകുമാർ (40) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ ഷാജു ചാക്കോയെ (39) വാടാനപ്പിള്ളി പൊലീസ് പിടികൂടി.
Also Read
തൃത്തല്ലൂർ മൊളുബസാറിലെ ഗോഡൗൺ ഡ്രൈവർമാരാണ് ഇരുവരും.
കഴിഞ്ഞ ദിവസം 11.30ഓടെയായിരുന്നു സംഭവം. രാത്രി മദ്യപാനത്തിനിടെ ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുകയായിരുന്നു.
തുടർന്ന് താമസിക്കുന്ന വീടിന്റെ ടെറസിന്റെ മുകളിൽനിന്ന് അനിൽകുമാറിനെ ഷാജു തള്ളി താഴെയിട്ടു. തുടർന്നു താഴെ വീണ അനിൽകുമാറിനെ ഷാജു കല്ലുപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

