ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞു; ഒറ്റപ്പാലത്ത് യുവതിയെയും മക്കളെയും കാണാനില്ലെന്ന് പരാതി
പാലക്കാട്∙ യുവതിയെയും രണ്ടു കുട്ടികളെയും കാണാനില്ലെന്ന് പരാതി. ഒറ്റപ്പാലം സ്വദേശിനിയായ ബാസിലയെയും രണ്ടു മക്കളെയുമാണു കാണാതായത്.
കഴിഞ്ഞ ദിവസം ഒറ്റപ്പാലത്തെ വീട്ടിൽനിന്നു ഭർത്താവിന്റെ പട്ടാമ്പിയിലെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ബാസിലയും മക്കളും ഇറങ്ങിയത്.
Also Read
ഭർത്താവിന്റെ വീട്ടിൽ എത്താതിരുന്നതോടെ ബന്ധുക്കൾ നടത്തിയ പരിശോധനയിൽ, ഇവർ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തി.
കോയമ്പത്തൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളാണ് ഈ സമയത്ത് സ്റ്റേഷനിൽ ഉണ്ടായിരുന്നത്. കുടുംബ പ്രശ്നങ്ങളൊന്നുമില്ല എന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം.
ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

