
പാലയാട് തുരുത്തിലേക്ക് പാലം യാഥാർഥ്യമാകുന്നു; 3 മാസത്തിനകം തുറന്നു കൊടുത്തേക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടകര ∙ 8 കുടുംബത്തിലായി 40 പേർ താമസിക്കുന്ന പാലയാട് തുരുത്തിലേക്കുള്ള പാലം യാഥാർഥ്യമാകുന്നു. 70 ലക്ഷം രൂപ ചെലവിൽ പണിയുന്ന പാലം 3 മാസത്തിനകം തുറന്നു കൊടുത്തേക്കും. ഇതോടെ വർഷങ്ങളായി അപകടം നിറഞ്ഞ മരപ്പാലത്തിലൂടെ യാത്ര ചെയ്യുന്ന തുരുത്തി നിവാസികൾക്ക് ഏറെ ആശ്വാസമാകും. 4 ചക്ര വാഹനം വീട്ടിലെത്തുകയും ചെയ്യും. പാലം കോൺക്രീറ്റിലും ഇരുഭാഗത്തെ അനുബന്ധ റോഡ് പൂട്ടുകട്ട കൊണ്ടുമാണ് നിർമിക്കുന്നത്. 70 മീറ്റർ നീളത്തിൽ 4 മീറ്റർ വീതിയിലാണു പാലം. വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന തുരുത്തിന് ടൂറിസം സാധ്യത എന്ന പ്രതീക്ഷയും പാലം വരുന്നതോടെയുണ്ടാകും. ഹാർബർ എൻജിനീയറിങ് വകുപ്പ് തീരദേശ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണു പാലം പണിയുന്നത്.