
കൊല്ലം ജില്ലയിൽ ഇന്ന് (09-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാജ്യാന്തര ചെസ് മത്സരം നാളെ മുതൽ കൊല്ലത്ത്
കൊല്ലം ∙ ഫാത്തിമ മാതാ നാഷനൽ കോളജും കരുനാഗപ്പള്ളി നൈറ്റ് ചെസ് അക്കാദമിയും ചേർന്ന് സംഘടിപ്പിക്കുന്ന രാജ്യാന്തര ഓപ്പൺ ഫിഡെ റേറ്റഡ് ചെസ് മത്സരം നാളെ മുതൽ 14 വരെ കോളജിൽ നടക്കും. ഇന്റർനാഷനൽ ചെസ് ഫെഡറേഷന്റെ അംഗീകാരത്തോടെ ദേശീയ ചെസ് ഫെഡറേഷന്റെ മേൽനോട്ടത്തിൽ ജില്ലാ സംസ്ഥാന ചെസ് അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് മത്സരം. നാളെ രാവിലെ 10 ന് മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്യും. 5 ദിവസം 9 റൗണ്ടുകളിലായി നടക്കുന്ന മത്സരത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നാനൂറിലധികം മത്സരാർഥികൾ പങ്കെടുക്കും. 14ന് ഉച്ചയ്ക്ക് 3ന് വിജയികൾക്ക് 4 ലക്ഷത്തിൽപരം രൂപയുടെ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് സനിൽ സെബാസ്റ്റ്യൻ, ചെസ് അസോസിയേഷൻ പ്രസിഡന്റ് ജിമ്മി ജോസഫ്, സെക്രട്ടറി പി.ജി.ഉണ്ണിക്കൃഷ്ണൻ, ഫാത്തിമ മാതാ കോളജ് കായികവിഭാഗം മേധാവി സിജോ എന്നിവർ അറിയിച്ചു.
ഗതാഗതം നിരോധിച്ചു
ഓച്ചിറ∙മണപ്പള്ളി – ആനയടി റോഡിൽ ടാറിങ് നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം രണ്ട് ആഴ്ചത്തേക്ക് പൂർണമായി നിരോധിച്ചു. മണപ്പള്ളിയിൽ നിന്നു ചക്കുവള്ളിയിലേക്ക് പോകുന്ന വാഹനങ്ങൾ കാളിയൻ ചന്തയിൽ നിന്നു തിരിഞ്ഞ് ചത്തിയറ പുഞ്ച പാലം വഴി കെസിടി ജംക്ഷനിൽ എത്തി പോകണം. തിരിച്ചും ഇതുവഴി തന്നെ ഉപയോഗിക്കേണ്ടതാണെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം ഓച്ചിറ സെക്ഷൻ ഓഫിസ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ഗോത്ര മേഖലകളിൽ സന്ദർശനം ഇന്നും നാളെയും
കൊല്ലം∙ സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ചെയർപഴ്സൻ നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥസംഘം ഇന്നു നാളെയും ജില്ലയിലെ ഗോത്ര മേഖലകൾ സന്ദർശിക്കും. ഇന്ന് കുളത്തൂപ്പുഴ പഞ്ചായത്തിൽ അഞ്ചൽ ഫോറസ്റ്റ് റേഞ്ചിലെ ഇടത്തറ, വില്ലുമല, പെരുവഴിക്കാല, രണ്ടാം മൈലും, നാളെ ആര്യങ്കാവ് പഞ്ചായത്തിൽ അച്ചൻകോവിൽ ഫോറസ്റ്റ് റേഞ്ചിലെ ആര്യങ്കാവ്, അച്ചൻകോവിൽ, മുതലത്തോട് എന്നീ ഗോത്രവർഗ മേഖലകളുമാണ് സന്ദർശിക്കുക.
പരീക്ഷ റജിസ്ട്രേഷൻ
കൊല്ലം∙ ഐഎച്ച്ആർഡിയുടെ പിജിഡിസിഎ (ഒന്നുംരണ്ടും സെമസ്റ്റർ), പിജി ഡിപ്ലോമ ഇൻ സൈബർ ഫൊറൻസിക്സ് ആൻഡ് സെക്യൂരിറ്റി (ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ ഡേറ്റ എൻട്രി ടെക്നിക്സ് ആൻഡ് ഓഫിസ് ഓട്ടമേഷൻ (ഒന്നും രണ്ടും സെമസ്റ്റർ), ഡിസിഎ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എന്നീ കോഴ്സുകളുടെ റഗുലർ/സപ്ലിമെന്ററി പരീക്ഷകൾക്ക് പഠിക്കുന്ന/പഠിച്ചിരുന്ന സെന്ററുകളിൽ 21 വരെയും 100 രൂപ ഫൈനോടുകൂടി 28 വരെയും റജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: www.ihrd.ac.in.
ബാഡ്മിന്റൻ പരിശീലന ക്യാംപ്
കൊല്ലം ∙ ബാഡ്മിന്റൻ അസോസിയേഷന്റെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അവധിക്കാല പരിശീലന ക്യാംപ് നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ളവർ പേര് റജിസ്റ്റർ ചെയ്യണം. പട്ടത്താനം (9746242005), ചവറ, കാവനാട്, കേരളപുരം (9497797593), പെരുമ്പുഴ, കരിക്കോട്, ചാത്തന്നൂർ (9895108143), അഞ്ചാലുംമൂട്, ചെങ്ങമനാട് (9495924138), കരിങ്ങന്നൂർ, ഓയൂർ, കടയ്ക്കൽ (9747445317), കരുനാഗപ്പള്ളി (9847372213), ശങ്കരമംഗലം, വെറ്റമുക്ക് (9496495675), പരവൂർ (75333107051), വാളകം (7510102104).
ഓഫ് ക്യാംപസ് സിലക്ഷൻ
കൊല്ലം ∙ ബിഷപ് ജെറോം എൻജിനീയറിങ് കോളജിൽ 11ന് രാവിലെ 9.30ന് എംആർഎഫ് കമ്പനിയിലെ ഇന്റേൺ, ട്രെയ്നി തസ്തികയിലേക്കുള്ള ഓഫ് ക്യാംപസ് സിലക്ഷൻ നടക്കും. 2020 മുതൽ 2024 വരെയുള്ള അധ്യയന വർഷങ്ങളിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിൽ ബിടെക് ഡിഗ്രി പാസായ പരമാവധി 24 വയസ്സ് വരെയുള്ള ഉദ്യോഗാർഥികൾക്കു പങ്കെടുക്കാം. താൽപര്യമുള്ളവർ 9188210744 നമ്പറിൽ റജിസ്റ്റർ ചെയ്ത ശേഷം ഹാൾ ടിക്കറ്റ്, സർട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം.
അപേക്ഷ ക്ഷണിച്ചു
കൊല്ലം∙ ജില്ലാ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഹ്യൂമൻ റിസോഴ്സ് ആൻഡ് ഐടി സ്കിൽ ഡവലപ്മെന്റ് സെന്ററിൽ 15 ന് ആരംഭിക്കുന്ന വിവിധ തൊഴിൽ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷിക്കാം. കംപ്യൂട്ടർ പരിശീലനം (എംഎസ് ഓഫിസ്, ഡിടിപി, തയ്യൽ പരിശീലനം, പേപ്പർബാഗ് ആൻഡ് ബിഗ് ഷോപ്പർ നിർമാണം, അലങ്കാര നെറ്റിപ്പട്ട നിർമാണം, ഫാൻസി ബാഗ് നിർമാണം, ലിക്വിഡ് എംബ്രോയ്ഡറി, ഡോൾ മേക്കിങ്, ഗ്ലാസ് പെയിന്റിങ്, കോഫി പെയിന്റിങ്, തഞ്ചൂർ പെയിന്റിങ്, എംബോസ് പെയിന്റിങ്, ഫാബ്രിക് പെയിന്റിങ് എന്നിവയാണ് കോഴ്സുകൾ. 11 ന് വൈകിട്ട് അഞ്ചിനകം പേര് റജിസ്റ്റർ ചെയ്യണം. ഫോൺ: 0474-2791190.
കൊല്ലം∙ ജില്ലയിൽ നിന്നുള്ള വിമുക്തഭടന്മാർ, വിധവകൾ, ആശ്രിതർ എന്നിവർക്ക് പുനരധിവാസ പരിശീലന ക്ലാസ് നടത്തും. 19 നകം ജില്ല സൈനിക ക്ഷേമ ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് ജില്ല സൈനികക്ഷേമ ഓഫിസുമായി ബന്ധപ്പെടാം. ഫോൺ: 0474-2792987.
കൊല്ലം∙ ബിസിൽ ട്രെയിനിങ് ഡിവിഷൻ ആറു മാസം മുതൽ രണ്ടു വർഷം വരെ ദൈർഘ്യമുള്ള മോണ്ടിസോറി, പ്രീ – പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിങ് കോഴ്സുകളിലേക്ക് ഡിഗ്രി/പ്ലസ്ടു/എസ്എസ്എൽസി യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. ഫോൺ: 7994449314.
കൊല്ലം∙ മാവേലിക്കര ഐഎച്ച്ആർഡിയുടെ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ അക്കൗണ്ടിങ് ഇന്റേൺഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. കൊമേഴ്സ് വിഷയങ്ങളിൽ യുജി കോഴ്സ് ചെയ്യുന്നവർക്കും അപേക്ഷിക്കാം. അസ്സൽ സർട്ടിഫിക്കറ്റുമായി 15ന് ഉച്ചയ്ക്ക് 12ന് കോളജിൽ എത്തണം. ഫോൺ: 9495069307, 8547005046.
പരാതി പരിഹാര മേള ഇന്ന്
കൊല്ലം ∙ ഇഎസ്ഐസി സബ് റീജൻ ഓഫിസിന്റെ പരിധിയിലെ ഗുണഭോക്താക്കൾക്കായുള്ള പരാതി പരിഹാര മേള ഇന്ന് ഉച്ചയ്ക്ക് 2.30ന് ഇഎസ്ഐസി കോർപറേഷൻ സബ് റീജൻ ഓഫിസിൽ നടക്കും. ഇഎസ്ഐ മെഡിക്കൽ സൂപ്രണ്ട്, ഇഎസ്ഐ കോർപറേഷൻ ഡപ്യൂട്ടി ഡയറക്ടർമാർ, സ്കീം ദക്ഷിണ മേഖല ഡപ്യൂട്ടി ഡയറക്ടർ എന്നിവർ പങ്കെടുക്കും.
കാലാവസ്ഥ
∙വിവിധ സ്ഥലങ്ങളിൽ മിന്നലിന്റെ അകമ്പടിയോടെ നേരിയതും ഇടത്തരവുമായ മഴയ്ക്ക് സാധ്യത.
∙തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് .
∙പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം.
സീറ്റൊഴിവ്
ഹിന്ദി പഠന വകുപ്പിന്റെ ‘പിജി ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ അഡ്മിനിസ്ട്രേറ്റീവ് ഡ്രാഫ്റ്റിങ് & റിപ്പോർട്ടിങ് ഇൻ ഹിന്ദി’ പാർട്ട് ടൈം പ്രോഗ്രാമിലേക്ക് എസ്സി,എസ്ടി കാറ്റഗറിയിൽ സീറ്റുകൾ ഒഴിവുണ്ട്. ഇന്റർവ്യൂ 15 ന് 11മണിക്ക് കാര്യവട്ടം ക്യാംപസിലെ ഹിന്ദി വകുപ്പിൽ. ഫോൺ. 94461 83785