
വയനാട് ജില്ലയിൽ ഇന്ന് (05-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഫുട്ബോൾ കോച്ചിങ് ക്യാംപ് തുടങ്ങി|അമ്പലവയൽ ∙ സെന്റ് മേരീസ് ഫുട്ബോൾ അക്കാദമിയുടെയും നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളജിന്റെയും നേതൃത്വത്തിൽ സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാംപ് ചീങ്ങേരി സെന്റ് മേരീസ് എയുപി സ്കൂളിൽ ആരംഭിച്ചു. തമിഴ്നാട് മുൻ സന്തോഷ് ട്രോഫി താരം സി.എ.സത്യനാണ് മുഖ്യ പരിശീലകൻ. 7 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പരിശീലനം. 60 കുട്ടികൾ ക്യാംപിൽ പങ്കെടുക്കുന്നുണ്ട്. പി.യു.ഡേവിഡ് ഉദ്ഘാടനം ചെയ്തു. ജിജോ കുര്യാക്കോസ്, നവീൻ പോൾസൺ, അനിൽ വർഗീസ്, ജിബിൻ ജയിംസ് എന്നിവർ നേതൃത്വം നൽകി.
വെറ്ററിനറി ഡോക്ടർ
കൽപറ്റ ∙ മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല മൃഗ ചികിത്സ സേവനം വീട്ടുപടിക്കൽ പദ്ധതിക്കായി കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നതിനു കൂടിക്കാഴ്ച 10നു രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ. 04936 202292.
വൈദ്യുതി മുടക്കം
പടിഞ്ഞാറത്തറ ∙ ഇന്ന് പകൽ 8–5.30: കാപ്പുവയൽ പ്രദേശങ്ങളിൽ.
വെള്ളമുണ്ട ∙ പകൽ 8–5: മൊതകര-ഏട്ടന്നാൽ, പുളിഞ്ഞാൽ – നാരോക്കടവ്.