
വഖഫ് ഭേദഗതി ബിൽ: പ്രതിഷേധച്ചൂടിൽ നാട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബിജെപി കുന്നത്തൂർ മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി
ശാസ്താംകോട്ട ∙ വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കിയ നരേന്ദ്ര മോദി സർക്കാരിന് പിന്തുണയേകി ബിജെപി കുന്നത്തൂർ മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. വഖഫ് വിഷയത്തിൽ ഇരട്ടത്താപ്പ് നയം സ്വീകരിച്ചെന്ന് ആരോപിച്ച് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ കോലം കത്തിച്ചു. ഭൂതക്കുഴി ജംക്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം നെടിയവിള ക്ഷേത്രം ജംക്ഷനിൽ സമാപിച്ചു. സംസ്ഥാന കൗൺസിൽ അംഗം കെ.ഗോപിനാഥ് യോഗം ഉദ്ഘാടനം ചെയ്തു.കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് സന്തോഷ് ചിറ്റേടം അധ്യക്ഷനായി. ബൈജു ചെറുപൊയ്ക, ആശാ പിള്ള, മോഹനൻ പിള്ള, സുധാ ചന്ദ്രൻ, ഷിജു കുമാർ, രമ്യ, രാജേഷ് കുമാർ, ധനപാലൻ, അനിൽ കരിമ്പിൻപുഴ, അനീഷ്യ, പ്രിയങ്ക എന്നിവർ പ്രസംഗിച്ചു.
ബിൽ ഭരണഘടനാവിരുദ്ധമെന്ന് മുസ്ലിം ജമാഅത്ത് കൗൺസിൽ
കരുനാഗപ്പള്ളി ∙ പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ മത വിശ്വാസികൾക്ക് അവരുടെ മത സ്ഥാപനങ്ങൾ കൈകാര്യം ചെയ്യാനുള്ള അവകാശം ഉറപ്പു നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 26 ന് വിരുദ്ധമാണെന്നു കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ മണ്ഡലം കമ്മിറ്റി. വിഷയത്തിൽ കെസിബിസി ഉൾപ്പെടെയുള്ള ക്രിസ്തീയ സംഘടനകൾ സ്വീകരിച്ചിട്ടുള്ള നിലപാടുകൾ ആത്മഹത്യാപരമാണെന്നും യോഗം വിലയിരുത്തി. സാമൂഹിക മാധ്യമത്തിൽ വിഷയങ്ങൾ അവതരിപ്പിക്കുന്ന അനിൽ മുഹമ്മദിനെതിരെ സർക്കാർ സ്വീകരിച്ച നടപടി പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കുറ്റിയിൽ നിസാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജലീൽ കോട്ടക്കര അധ്യക്ഷത വഹിച്ചു. എച്ച്.സലാഹുദീൻ, പറമ്പിൽ സുബൈർ, മെഹർഖാൻ ചെന്നല്ലൂർ, സൈനുദ്ദീൻ ആദിനാട്, ജവാദ് തേവരേത്ത്, ബഷീർ പനയംചേരി, സെഞ്ച്വറി നിസാർ, അബ്ദുൽ റഹിം താമരക്കുളം, റസാക്ക് മാലുമേൽ, അബ്ദുൽവഹാബ് ചേമത്തറ, അബ്ദുൽ ലത്തീഫ് മംഗലത്ത്, അലിക്കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.
സംഘാടക സമിതി രൂപീകരിച്ചു
കരുനാഗപ്പള്ളി ∙നന്മക്കൂട്ടം അഡ്വ.വി.അഹമ്മദ്കുട്ടി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ 17 ന് ലഹരിക്കെതിരെ നടത്തുന്ന മനുഷ്യച്ചങ്ങല വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് പ്രവീൺ മനയ്ക്കൽ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ഷഹ്ന നസീം, ഡോ.പി.മീന, പി.എൻ.വിജിലാൽ, നിസാം, സുനിമോൾ, നീലു എസ്.രവി, കെ.ജെ.മേനോൻ, സി.വിജയൻപിള്ള, ആർ.രവീന്ദ്രൻപിള്ള, നാസർ സിഎംഎ, സജീവ്, നജീർ കെട്ടിടത്തിൽ, അബ്ദുൽസലാം അൽഹന, കോടിയാട്ട് രാമചന്ദ്രൻപിള്ള, ജയന്തൻ, വിമോഷ്. മോഹനൻ, അമൃത ശിവൻ, ടി.മുരളി എന്നിവർ പ്രസംഗിച്ചു.
മാസപ്പടി വിവാദം
ചവറ∙ മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ പ്രതിയായ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഐഎൻടിയുസി റീജനൽ പ്രസിഡന്റ് ജോസ് വിമൽരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കോണിൽ രാജേഷ് അധ്യക്ഷനായി. സി.കെ.രവീന്ദ്രൻ, ജോയ്മോൻ അരിനല്ലൂർ, മുബാറക്, വയലുവീട്ടിൽ നിസാം, തുടങ്ങിയവർ പ്രസംഗിച്ചു.
∙ ചവറ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ചക്കിനാൽ സനൽകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കിഷോർ അമ്പിലാക്കര അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ.സുരേഷ് കുമാർ, ബാബു.ജി .പട്ടത്താനം, ശരത് പട്ടത്താനം, കെ.ഫസലുദ്ദീൻ, കുറ്റിയിൽ നിസാം തുടങ്ങിയവർ പ്രസംഗിച്ചു.
∙ പന്മന മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധം ഡിസിസി ജനറൽ സെക്രട്ടറി സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അൻവർകാട്ടിൽ അധ്യക്ഷനായി. ആർ.ജയകുമാർ, എം.പ്രസന്നൻ ഉണ്ണിത്താൻ, പന്മന തുളസി, ശാലിനി, ആർ.രവി തുടങ്ങിയവർ പ്രസംഗിച്ചു.
പദ്ധതിവിഹിതം വെട്ടിക്കുറയ്ക്കൽ യുഡിഎഫ് രാപകൽ സമരം
ശാസ്താംകോട്ട ∙ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ച എൽഡിഎഫ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് കുന്നത്തൂർ നിയോജകമണ്ഡലത്തിലെ പഞ്ചായത്ത് കേന്ദ്രങ്ങളിൽ യുഡിഎഫ് രാപകൽ സമരം നടത്തി. നിയോജകമണ്ഡലം തല ഉദ്ഘാടനം ശാസ്താംകോട്ട ആഞ്ഞിലിമൂട്ടിൽ കെപിസിസി സെക്രട്ടറി ബിന്ദു ജയൻ ഉദ്ഘാടനം ചെയ്തു. ആർ.അരവിന്ദാക്ഷൻ പിള്ള അധ്യക്ഷനായി. ശൂരനാട് വടക്ക് പഞ്ചായത്തിൽ ആർ.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. എസ്.ശ്രീകുമാർ അധ്യക്ഷനായി. പടിഞ്ഞാറേകല്ലട പഞ്ചായത്തിൽ പി.ജർമിയാസ് ഉദ്ഘാടനം ചെയ്തു. കടപുഴ മാധവൻ പിള്ള അധ്യക്ഷനായി. കിഴക്കേ കല്ലട പഞ്ചായത്തിൽ പി.ജർമിയാസ് ഉദ്ഘാടനം ചെയ്തു. സൈമൺ വർഗീസ് അധ്യക്ഷനായി. പോരുവഴിയിൽ എം.വി.ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു. പുത്തൻപുര സുബൈർ അധ്യക്ഷനായി. കുന്നത്തൂരിൽ ഗോകുലം അനിൽ ഉദ്ഘാടനം ചെയ്തു. ടി.എ.സുരേഷ് കുമാർ അധ്യക്ഷനായി. ശൂരനാട് തെക്ക് പഞ്ചായത്തിൽ ഇടവനശേരി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിജയൻ പിള്ള അധ്യക്ഷനായി. മൈനാഗപ്പള്ളിയിൽ സി.മോഹനൻ പിള്ള ഉദ്ഘാടനം ചെയ്തു. മുസ്തഫ അധ്യക്ഷനായി. മൺറോതുരുത്തിൽ കല്ലട രമേശ് ഉദ്ഘാടനം ചെയ്തു. സേതുനാഥ് അധ്യക്ഷനായി.