
കൃഷിഭവനുകൾ സ്മാർട്ടാകുന്നു; 5 കൃഷിഭവനുകൾക്ക് 7.15 കോടിയുടെ ഭരണാനുമതി
ചേർത്തല∙ മണ്ഡലത്തിലെ കൃഷിഭവനുകൾ സ്മാർട്ട് കൃഷി ഭവനുകളാക്കുന്നു. തണ്ണീർമുക്കം, മുഹമ്മ, കഞ്ഞിക്കുഴി, പട്ടണക്കാട്, വയലാർ കൃഷിഭവനുകളാണു സ്മാർട്ടാക്കുന്നത്.ഇതിനായി നബാർഡിന്റെ റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് ഫണ്ടിൽ നിന്നു 7.15 കോടി അനുവദിച്ച് ഭരണാനുമതിയായി.
ഓരോ കൃഷിഭവനും 1.43 കോടി വീതമാണ് അനുവദിച്ചത്. കേരള ലാൻഡ് ഡവലപ്മെന്റ് കോർപറേഷനാണ് ഇതിന്റെ നടത്തിപ്പുചുമതലഅടുത്ത സാമ്പത്തിക വർഷം നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു.
നിലവിൽ പല കൃഷിഭവൻകെട്ടിടങ്ങളും കാലപ്പഴക്കത്താൽ ഇടിഞ്ഞു വീഴാറായി നിൽക്കുകയാണ്. തണ്ണീർമുക്കത്ത് കാലപ്പഴക്കത്താൽ കെട്ടിടം നിലം പൊത്താറായതിനെത്തുടർന്ന് കൃഷിഭവൻ താൽക്കാലികമായി ഒറ്റമുറി കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പട്ടണക്കാടും ദേശീയപാത വികസനത്തിന്റെ ഭാഗമായി കൃഷിഭവൻ കെട്ടിടത്തിന്റെ വലിയ ഭാഗം പൊളിച്ചുമാറ്റിയിരുന്നു.
കഞ്ഞിക്കുഴി, മുഹമ്മ, വയലാർ എന്നിവിടങ്ങളിൽ പുതിയ സ്മാർട്ട് കെട്ടിടം ഒരുങ്ങുന്നതോടെ ജീവനക്കാർക്കും കർഷകർക്കും പ്രയോജനപ്രദമാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]