
പാകിസ്ഥാനിൽ ചാവേർ
സ്ഫോടനം: 4 പേർക്ക് പരിക്ക്
കറാച്ചി: പാകിസ്ഥാനിലെ ഖൈബർ പക്തൂൻഖ്വ പ്രവിശ്യയിൽ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ നാല് പേർക്ക് പരിക്ക്. ഇന്നലെ ലോവർ സൗത്ത് വസീറിസ്ഥാനിൽ അസം വർസാക് ബസാറിലെ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെയായിരുന്നു സ്ഫോടനം.
ശരീരത്തിൽ സ്ഫോടക വസ്തു ഘടിപ്പിച്ച അക്രമി വിശ്വാസികൾക്കൊപ്പം കയറിക്കൂടുകയായിരുന്നു. ജാമിയത്ത്-ഇ-ഉലമ ഇസ്ലാം (ജെ.യു.ഐ ) പാർട്ടിയുടെ പ്രാദേശിക നേതാവ് അബ്ദുള്ള നദീമും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പാകിസ്ഥാനി താലിബാൻ ആകാമെന്ന് കരുതുന്നു.
കഴിഞ്ഞ മാസം ഖൈബർ പക്തൂൻഖ്വയിലെ നൗഷേരയിൽ മദ്രസയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]