വാഷിങ്ടൻ ∙ വെള്ളിയാഴ്ച ലോകത്തിന്റെ കണ്ണ് അലാസ്കയിലാണ്. രണ്ട് ലോക നേതാക്കൾ, യുഎസ് പ്രസിഡന്റ്
റഷ്യൻ പ്രസിഡന്റ്
അടച്ചിട്ട
മുറിയിൽ കൂടിക്കാഴ്ച നടത്തുമ്പോൾ യുക്രെയ്ൻ യുദ്ധത്തിന്റെ ഭാവി മാത്രമല്ല അവിടെ കുറിക്കപ്പെടുന്നത്. ഇന്ത്യയടക്കമുള്ള ഒട്ടേറെ രാജ്യങ്ങളുടെ ഭാവി തീരുമാനങ്ങളെ സ്വാധീനിക്കുന്ന തീരുമാനങ്ങളാവും കൂടിക്കാഴ്ചയുടെ ഉപഉൽപ്പന്നങ്ങൾ. അലാസ്ക ഉച്ചകോടിക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കവെ കൂടിക്കാഴ്ച വിജയകരമാവുമോ അതോ പരാജയത്തിൽ അവസാനിക്കുമോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം.
അലാസ്കയിലെ ഉച്ചകോടി അമ്പേ പരാജയപ്പെടും എന്ന് വിശ്വസിക്കുന്നവരുടെ തുറുപ്പ് ചീട്ട് ചർച്ചയ്ക്ക് എത്തുന്ന രണ്ട് ലോകനേതാക്കളുടെയും സ്വഭാവത്തിലും പെരുമാറ്റത്തിലുമുള്ള വൈരുധ്യമാണ്.
വാക്കിലും പ്രവൃത്തിയിലും അളന്ന് മുറിച്ച് കൃത്യതയോടെ പെരുമാറുന്ന സ്വഭാവമാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുള്ളത്. എന്നാൽ മുൻനിലപാടുകളിൽ മലക്കം മറിയുന്ന, അജണ്ടകളിൽനിന്ന് വ്യതിചലിച്ച് അപ്രതീക്ഷിത തീരുമാനങ്ങൾ എടുക്കുന്ന സ്വഭാവമാണ് ട്രംപിനുള്ളത്.
മുൻപ് ഒട്ടേറെ ലോകനേതാക്കളുമായി ട്രംപ് നടത്തിയിട്ടുള്ള കൂടിക്കാഴ്ചകൾ പരാജയപ്പെട്ട സംഭവങ്ങളും അലാസ്ക ഉച്ചകോടി പരാജയമായിരിക്കും എന്ന് പ്രവചിക്കുന്നവർ എടുത്തുകാട്ടുന്നുണ്ട്.
വൈറ്റ്ഹൗസിൽ വച്ച് യുക്രെയ്ൻ പ്രധാനമന്ത്രി വ്ലാഡിമിർ സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ച തീർത്തും നാടകീയമായിരുന്നു.
വാക്ക് തർക്കത്തിലേക്ക് നീണ്ട ചർച്ച അന്ന് ഏറെ ചർച്ചകൾക്കും കാരണായി.
മുൻപ് ഏറെ പ്രതീക്ഷയോടെ ലോകം കാതോർത്ത ട്രംപ് – കിം ജോങ് ഉൻ ചർച്ചയും ഗുണപരമായ ഫലം നൽകിയില്ല. അലാസ്കയിലെ ഉച്ചകോടിയിൽ യുക്രെയ്ൻ യുദ്ധം റഷ്യയ്ക്ക് അനുകൂലമായ തീരുമാനങ്ങളെടുത്ത് അവസാനിച്ചാൽ അത് ട്രംപിന് ഏറെ ദോഷകരമായി മാറും. 2018-ൽ, ഹെൽസിങ്കി ഉച്ചകോടിക്കിടെ പുട്ടിനുമായി അടച്ചിട്ട
മുറിയിൽ മണിക്കൂറുകളോളം ചർച്ച നടത്തിയത് ഏറെ വിവാദമായിരുന്നു. യുഎസ് തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായെന്ന ആരോപണങ്ങൾ ചൂടുപിടിച്ച സമയത്തായിരുന്നു ഈ കൂടിക്കാഴ്ച.
അതേസമയം അലാസ്ക ഉച്ചകോടിയിൽ ഫലവത്തായ തീരുമാനങ്ങളുണ്ടായി യുക്രെയ്ൻ യുദ്ധത്തിന് അവസാനം കുറിച്ചാൽ ട്രംപിന് തന്റെ നൊബേൽ സ്വപ്നത്തിലേക്ക് കൂടുതൽ അടുക്കാൻ കഴിയും.
എന്നാൽ പുട്ടിന് അനുകൂലമായി യുക്രെയ്ന്റെ ഭൂമി കൈമാറ്റം നടത്തിയുള്ള സന്ധിയാണ് രൂപപ്പെടുന്നതെങ്കിൽ യൂറോപ്പിലെ സഖ്യകക്ഷികളിൽനിന്ന് അമേരിക്ക കടുത്ത എതിർപ്പ് നേരിടേണ്ടി വരും. റഷ്യയുടെ അധിനിവേശം ട്രംപ് അംഗീകരിച്ചതായും വ്യാഖ്യാനിച്ചേക്കാം.
ഇതിനൊപ്പം നാറ്റോയ്ക്കുള്ളിലും പുതിയ ചേരികൾ രൂപപ്പെട്ടേക്കാം.
അടച്ചിട്ട മുറിയിലെ ട്രംപ്–പുട്ടിൻ ചർച്ച ബിസിനസ് തലത്തിലേക്ക് വഴിമാറി പോകുമെന്ന് കണക്കുകൂട്ടുന്നവരുമുണ്ട്.
ആർട്ടിക് മേഖലയിലെ പ്രകൃതിവിഭവങ്ങൾ പങ്കിട്ടെടുക്കുന്നതിനെ കുറിച്ചും യുക്രെയ്നിന്റെ കൈവശമുള്ള ഖനിമേഖലകളെ കുറിച്ചും ചർച്ചകൾ നീണ്ടേക്കാം. ഉപരോധങ്ങളുടെ ഭാഗമായി യുഎസിൽ മരവിപ്പിച്ചിരിക്കുന്ന റഷ്യയുടെ ആസ്തികളിൽ അനുകൂല തീരുമാനം ഉണ്ടായാൽ പുട്ടിൻ അയഞ്ഞേക്കും.
ഇതൊക്കെ ചർച്ചയാകുമ്പോഴും യൂറോപ്യൻ സഖ്യരാജ്യങ്ങളെ കൂട്ടാതെ അന്തിമ തീരുമാനം ട്രംപ് പ്രഖ്യാപിക്കുമോ എന്നതും ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇനി ഇന്ത്യയെ സംബന്ധിച്ച് ഉച്ചകോടിയിൽ യുദ്ധം അവസാനിക്കുന്നത് അടക്കമുള്ള ഗുണപരമായ ഫലങ്ങളുണ്ടായാൽ അമേരിക്കയുമായുള്ള ബന്ധം വീണ്ടും ഊഷ്മളമായേക്കും ഒപ്പം റഷ്യൻ എണ്ണ വാങ്ങാനും കഴിയും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

