
ബെംഗളൂരു∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) പുതിയ സീസണിനു തയാറെടുക്കുന്ന രാജസ്ഥാൻ റോയൽസിനും ആരാധകർക്കും ആശ്വാസമേകി ക്യാപ്റ്റൻ സഞ്ജു സാംസൺ വീണ്ടും കളത്തിലേക്ക്. കൈവിരലിനേറ്റ പരുക്കിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം, അധികം വൈകാതെ കളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്. ബാറ്റിങ്ങിൽ ഫിറ്റ്നസ് ടെസ്റ്റ് പാസായ സഞ്ജു, വിക്കറ്റ് കീപ്പിങ്ങിന്റെ കാര്യത്തിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പച്ചക്കൊടിക്കായി കാത്തിരിക്കുകയാണ്.
ഐപിഎലിനു മുന്നോടിയായി ഫിറ്റ്നസ് ടെസ്റ്റ് പൂർണമായോ ഭാഗികമായോ പാസാകുന്നതിന്, വിക്കറ്റ് കീപ്പിങ്ങിന്റെ കാര്യത്തിൽ സഞ്ജുവിനു മുന്നിൽ ഒന്നു രണ്ടു ടെസ്റ്റുകൾ കൂടി ഉണ്ടാകുമെന്ന് ‘ക്രിക്ബസ്’ റിപ്പോർട്ട് ചെയ്തു. വിക്കറ്റ് കീപ്പിങ്ങിന്റെ കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെങ്കിലും, ഇന്ത്യൻ ടീമിൽ അംഗമായ ധ്രുവ് ജുറേൽ ടീമിലുള്ളതിനാൽ രാജസ്ഥാന് ആശങ്കപ്പെടാനില്ല. മാർച്ച് 23ന് ഹൈദരാബാദിൽ സൺറൈസേഴ്സിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. പുതിയ സീസണിൽ ഒരുപിടി ശ്രദ്ധേയരായ താരങ്ങളുമായാണ് രാജസ്ഥാൻ എത്തുന്നതെന്ന് സഞ്ജു ചൂണ്ടിക്കാട്ടി. കഴിഞ്ഞ 3 സീസണുകളായ ി
‘‘കഴിഞ്ഞ മൂന്നു സീസണുകളിലായി ഐപിഎലിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് രാജസ്ഥാൻ റോയൽസ് കടന്നുപോകുന്നത്. ഈ ഘട്ടത്തിലെ വിജയശതമാനം എന്നത്തേതിലും കൂടുതലാണ്. രാജസ്ഥാനായി കളിച്ച ഏറ്റവും മികച്ച ഒരുപിടി താരങ്ങളും ഇക്കാലത്ത് ടീമിനൊപ്പമുണ്ടായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സൂപ്പർതാരങ്ങൾ നിറഞ്ഞ ടീമിൽ ഒരു കുടുംബത്തിന്റെ അന്തരീക്ഷമാണ് ഉണ്ടായിരുന്നത്.’ – സഞ്ജു പറഞ്ഞു.
‘‘എങ്കിലും ആ ടീമിനെ അഴിച്ചുപണിത്. ഐപിഎൽ ചട്ടമനുസരിച്ച് ഇത്തവണ നമ്മൾ പുതിയൊരു ടീമിനെയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ശ്രദ്ധേയരായ പുതിയ താരങ്ങൾ ഇക്കുറി നമ്മുടെ ടീമിലെത്തി. അതിൽ 13 വയസ്സുള്ളയാൾ മുതൽ 35 വയസുള്ള താരം വരെയുണ്ട്. യുവത്വവും പരിചയസമ്പത്തും ഒത്തുചേർന്ന ടീമാണിത്’ – സഞ്ജു പറഞ്ഞു.
‘‘ഈ പുതിയ വെല്ലുവിളിയെ വ്യക്തിപരമായി ആകാംക്ഷയോടെയാണ് ഞാൻ കാത്തിരിക്കുന്നത്. പുതിയ താരങ്ങളെ പരിചയപ്പെടുക, പുതിയ ബന്ധങ്ങൾ സൃഷ്ടിക്കുക, പ്രകടനങ്ങൾക്കു പിന്നിലെ വ്യക്തിത്വങ്ങളെ മനസ്സിലാക്കുക… ഇതൊക്കെയാണ് ജീവിതത്തിലെ പുതിയ രസങ്ങൾ. പുതിയ സീസണിനായുള്ള ഒരുക്കം നേരത്തെ തുടങ്ങിയതാണ്. 7 മുതൽ 10 ദിവസം വരെ നീളുന്ന ക്യാംപുണ്ട്. സാധിക്കുന്നിടത്തോളം സമയം കളിക്കാർക്കും പരിശീലകർക്കുമൊപ്പം ചെലവഴിക്കാനാണ് ശ്രദ്ധിക്കുന്നത്. പുതിയൊരു കുടുംബമായിട്ടാണ് ഈ സീസണിനു തുടക്കമിടുക. ക്യാപ്റ്റനെന്ന നിലയിലും എനിക്ക് ആകാംക്ഷയുണ്ട്’ – സഞ്ജു വിശദീകരിച്ചു.
കഴിഞ്ഞ വർഷം നടന്ന താരലേലത്തിൽ ഒരുപിടി പുതിയ താരങ്ങളെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയിരുന്നു. ഇംഗ്ലിഷ് പേസർ ജോഫ്ര ആർച്ചർ, ശ്രീലങ്കൻ താരങ്ങളായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരംഗ, ഇന്ത്യൻ താരങ്ങളായ ആകാശ് മധ്വാൾ, കുമാർ കാർത്തികേയ സിങ്, 13 വയസ്സുകാരൻ വൈഭവ് സൂര്യവംശി തുടങ്ങിയവരാണ് ടീമിലെ പുത്തൻ താരങ്ങൾ.
English Summary:
Sanju Samson’s IPL Return Imminent After Successful Fitness Test
TAGS
Rajasthan Royals
Sanju Samson
Board of Cricket Control in India (BCCI)
IPL 2025
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]