
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തലസ്ഥാനത്ത് വസ്തു തർക്കത്തിനൊടുവിൽ മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു. നാഗർകോവിൽ ഭൂത പാണ്ടിക്കു സമീപം തിട്ടുവിള പെരുങ്കട സ്ട്രീറ്റിൽ പവുലിന്റെ ഭാര്യ അമലോർഭവം (68) ആണ് മരിച്ചത്. വസ്തു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
തർക്കത്തിനൊടുവിൽ മകന്റെ വെട്ടേറ്റു അമ്മ മരിച്ചു. പിതാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊലയ്ക്ക് ശേഷം മകൻ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി.
വെട്ടേറ്റ പവുൽ നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മകൻ മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാതാപിതാക്കളോടെപ്പമാണ് മകൻ മോഹൻദാസും കുടുംബവും താമസിച്ചു വന്നിരുന്നത് എന്ന് പൊലീസ് പറയുന്നു.
വസ്തുതർക്കവുമായി ബന്ധപ്പെട്ട് മോഹൻദാസിനും മാതാപിതാക്കൾക്കും ഇടയിൽ വാക്ക് തർക്കം പതിവായിരുന്നു എന്ന് സമീപവാസികൾ പറയുന്നു. ബുധനാഴ്ച രാത്രിയും ഇത്തരത്തിൽ വാക്ക് തർക്കമുണ്ടായിരുന്നു.
തുടർന്ന് മകൻ മോഹൻ ദാസ് അരിവാൾ ഉപയോഗിച്ച് മാതാപിതാക്കളെ വെട്ടുകയായിരുന്നു. സാരമായി പരിക്കു പറ്റിയ മാതാവ് അമലോർഭവം സംഭവസ്ഥലത്ത് മരിച്ചു. പിതാവിനെ നാട്ടുകാർ ആശാരി പള്ളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം മകൻ മോഹൻദാസ് ഭൂതപ്പാണ്ടി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി.
The post വസ്തു തർക്കം; മകൻ അരിവാളിന് വെട്ടി മാതാവിന് ദാരുണാന്ത്യം ; പിതാവിന് ഗുരുതര പരിക്ക് ; കൃത്യത്തിനുശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി പ്രതി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]