
പോക്കറ്റില്‍ ചില്ലറ തിരഞ്ഞിരുന്ന ആ പഴയകാലമല്ല, പേയ്മെന്റിന് ഇന്ന് ഡിജിറ്റല്‍ വാലറ്റുകളും കാര്‍ഡുകളുമുണ്ട്. ഇങ്ങനെ ഡിജിറ്റല്‍ പണമിടപാടുകളുടെ കൂടെ വളര്‍ന്നവര്‍ കൂടിയാണ് ജെന്‍ സി. അതുകൊണ്ട് തന്നെ ബാങ്ക് അകൗണ്ടില്‍ പണം വേണമെന്നും കട ബാധ്യത വന്നാല്‍ പാടുപെടുമെന്നും അവര്‍ക്കറിയാം. പക്ഷെ അതോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ് മികച്ച ക്രെഡിറ്റ് സ്കോര്‍ ഉണ്ടാക്കിയെടുക്കുക എന്നത്. ക്രെഡിറ്റ് സ്കോറിന്റെ പ്രാധാന്യം അവഗണിക്കുന്നത് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ക്രെഡിറ്റ് സ്കോറിന്റെ പ്രാധാന്യം അറിഞ്ഞിരിക്കണമെന്ന് പറയുന്നതിന്റെ പ്രധാന കാരണങ്ങളിവയാണ്..
1. ശക്തമായ സാമ്പത്തിക ഭാവിക്ക്: ഒരു വാഹനമോ, വീടോ വാങ്ങുന്നതിന് വായ്പ എടുക്കുന്നതിനായി ഒരു നല്ല ക്രെഡിറ്റ് സ്കോര്‍ അത്യന്താപേക്ഷിതമാണ്. വളരെ പെട്ടെന്നും ലളിതമായ നിബന്ധനയിലും വായ്പ ലഭിക്കാന്‍ ഇത് ആവശ്യമാണ്.
2. കുറഞ്ഞ പലിശ നിരക്ക്: ക്രെഡിറ്റ് സ്കോറുകള്‍ നോക്കിയാണ് വായ്പയുടെ പലിശ നിരക്കുകള്‍ ബാങ്കുകള്‍ നിര്‍ണ്ണയിക്കുന്നത്. ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ കൈവരിക്കുക വഴി വ്യക്തിഗത വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, എന്നിവയില്‍ കാലക്രമേണ പലിശ ഇനത്തില്‍ ധാരാളം പണം ലാഭിക്കാന്‍ സഹായിക്കും.
3.. മികച്ച ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡുകള്‍: ക്യാഷ്ബാക്ക്, ട്രാവല്‍ പോയിന്റുകള്‍, തുടങ്ങിയ റിവാര്‍ഡുകളുള്ള പ്രീമിയം ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭിക്കുന്നതിന് മികച്ച ക്രെഡിറ്റ് സ്കോര്‍ ഉള്ളത് സഹായിക്കും
4.സാമ്പത്തിക സ്വാതന്ത്ര്യം: ഉത്തരവാദിത്തത്തോടെ പണം ഉപയോഗിക്കുന്നത് വഴി സാമ്പത്തിക വിശ്വാസ്യത വളര്‍ത്തിയെടുക്കാന്‍ കഴിയും. അടിയന്തര ആവശ്യങ്ങളില്‍ പണം ലഭ്യമാക്കുന്നതിന് ഇത് സഹായിക്കും,
ക്രെഡിറ്റ് കാര്‍ഡ് എങ്ങനെ കൈകാര്യം ചെയ്യാം.?
ക്രെഡിറ്റ് കാര്‍ഡ് ഉള്ളവരാണെങ്കില്‍ കുടിശിക വരാതെ നോക്കണം.സമയബന്ധിതമായി പേയ്മെന്റുകള്‍ തീര്‍ക്കുക. വൈകുന്നത് ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കും.
വായ്പാ പരിധിയുടെ 30 ശതമാനത്തില്‍ താഴെ ഉപയോഗിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് നിരീക്ഷിക്കുക. ഇതിലൂടെ പിശകുകള്‍ കണ്ടെത്തുന്നതിനും സ്കോര്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും കഴിയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]