
ടെൽ അവീവ്: ഗാസയിലെ ഒന്നാം ഘട്ട വെടിനിറുത്തൽ നീട്ടാനുള്ള ഇസ്രയേലിന്റെ നിർദ്ദേശം തള്ളി ഹമാസ്. രണ്ടാം ഘട്ടത്തിന് തയ്യാറാണെങ്കിലും നിലവിൽ അതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നില്ലെന്നാണ് ഹമാസിന്റെ പ്രതികരണം. ജനുവരി 19ന് ഗാസയിൽ നിലവിൽ വന്ന ആറാഴ്ചത്തെ ആദ്യ ഘട്ട വെടിനിറുത്തലിന്റെ കാലാവധി ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഹമാസ് നിലപാട് വ്യക്തമാക്കിയത്.
33 ഇസ്രയേലി ബന്ദികളെയാണ് ഹമാസ് ആദ്യ ഘട്ടത്തിൽ കൈമാറിയത്. ഇതിൽ എട്ട് ബന്ദികൾ കൊല്ലപ്പെട്ടിരുന്നു. 2,000ത്തോളം പാലസ്തീനിയൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു.
60ലേറെ ബന്ദികൾ ഗാസയിലുണ്ടെന്ന് കരുതുന്നു. ഇവരെ ആറാഴ്ച നീളുന്ന രണ്ടാം ഘട്ടത്തിൽ മോചിപ്പിക്കാനായിരുന്നു ധാരണ. ശേഷിക്കുന്ന ബന്ദികളിൽ പകുതിയിലേറെ പേരും കൊല്ലപ്പെട്ടെന്നാണ് നിഗമനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]