
ദുബായ്: എതിരാളികള്‍ മാത്രമല്ല ഇന്ത്യൻ ബാറ്റര്‍മാര്‍ പോലും പൊതുവെ നെറ്റ്സിലാണെങ്കിലും നേരിടാന്‍ ഇഷ്ടപ്പെടാത്ത ബൗളര്‍ ആരാണെന്ന് ചോദിച്ചാല്‍ ജസ്പ്രീത് ബുമ്രയുടെ പേരായിരിക്കും പറയുക. ബുമ്രയുടെ വേഗവും പന്ത് ഇരുവശത്തേക്കും സ്വിംഗ് ചെയ്യിക്കാനുള്ള മിടുക്കം കാല്‍പ്പാദം തകര്‍ക്കുന്ന യോര്‍ക്കറുകളുമെല്ലാം ഇതിന് കാരണങ്ങളാണ്. എന്നാല്‍ ഇതേ ചോദ്യം ഇന്ത്യൻ താരം കെ എല്‍ രാഹുലിനോടാണ് ചോദിക്കുന്നതെങ്കില്‍ രാഹുലിന്റെ മറുപടി മറ്റൊരു ബൗളറുടെ പേരായിരിക്കും.
നെറ്റ്സില്‍ പോലും നേരിടാന്‍ ആഗ്രഹിക്കാത്ത ബൗളര്‍ ആരാണെന്ന ചോദ്യത്തിന് രാഹുല്‍ നല്കിയ മറുപടി സഹതാരം മുഹമ്മദ് ഷമിയുടേതായിരുന്നു. ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയിലെ 25 ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഷമിക്കെതിരെ ഐപിഎല്ലില്‍ രാഹുലിന് അത്ര മികച്ച റെക്കോര്‍ഡല്ല ഉള്ളത്. മൂന്ന് സീസണുകളില്‍ ഷമിയെ നേരിട്ട രാഹുല്‍ 28 പന്തില്‍ 31 റണ്‍സ് മാത്രമാണ് നേടിയത്. രണ്ട് തവണ പുറത്താകുകയും ചെയ്തു.
‘കുരങ്ങന്മാര് പോലും അങ്ങനെ ചെയ്യില്ല’, പാക് ടീമിന്റെ ഭക്ഷണരീതിയെ വിമർശിച്ച് വസീം അക്രം
എന്നാല്‍ ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ച ബൗളര്‍ ആരാണെന്ന ചോദ്യത്തിന് അഫ്ഗാന് സ്പിന്നര്‍ റാഷിദ് ഖാന്റെ പേരാണ് രാഹുല്‍ പറഞ്ഞത്. രാജ്യാന്തര മത്സരങ്ങളില്‍ നാലു തവണ മാത്രമാണ് രാഹുലും റാഷിദും നേര്‍ക്കുനേര്‍വന്നത്. ഇതില്‍ ഒരു തവണ രാഹുലിനെ റാഷിദ് പുറത്താക്കി. ടി20 ക്രിക്കറ്റില്‍ റാഷിദിനെതിരെ 47 പന്തുകള്‍ നേരിട്ടിട്ടുള്ള രാഹുലിന് 40 റണ്‍സെ നേടാനായിട്ടുള്ളു. മൂന്ന് തവണ പുറത്താകുകയും ചെയ്തു. തന്റെ ടി20 ടീമില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന ചോദ്യത്തിന് ജസ്പ്രീത് ബുമ്രയുടെയും സൂര്യകുമാര്‍ യാദവിന്റെയും നിക്കോളാസ് പുരാന്റെയും പേരുകളാണ് രാഹുല്‍ പറഞ്ഞത്. വിക്കറ്റ് കീപ്പറായി നില്ക്കുമ്പോള് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് തോന്നിയത് ചെന്നൈയിലെ പിച്ചിലാണെന്നും രാഹുല്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]