
.news-body p a {width: auto;float: none;}
അനാഥരായവരെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ സഹായം നൽകാൻ സുഹൃത്തിനൊപ്പം എത്തിയതായിരുന്നു വീട്ടമ്മ. അമ്മയുടെ ആണ്ടിനോടനുബന്ധിച്ച് അനാഥരായവർക്ക് ഭക്ഷണം നൽകാനായിരുന്നു മേരിയും സുഹൃത്തും എത്തിയത്. അനാഥാലയത്തിലെത്തിയ ഇരുവരും അവിടത്തെ അന്തേവാസികളോട് സംസാരിക്കുന്നു.
അന്തേവാസികളായ മൂന്നുപേർ തങ്ങൾ എങ്ങനെയാണ് അനാഥാലയത്തിൽ എത്തിയതെന്ന് വിവരിക്കുന്നു. ഇതിനിടെ മാനസിക വിഭ്രാന്തിയുള്ള അന്തേവാസിയായ സ്ത്രീ മേരിയോട് അധികമായി അടുപ്പം കാട്ടുകയും പിന്നീട് അക്രമാസക്തയാവുകയും ചെയ്യുന്നു. അതിഥിയെ ഒന്നും ചെയ്യരുതെന്ന് അനാഥാലയത്തിന്റെ നടത്തിപ്പുകാരി മുന്നറിയിപ്പ് നൽകുന്നു. വളരെ ശാന്തയായാണ് മേരി അക്രമാസക്തയായ അന്തേവാസിയോട് ഇടപെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നീയല്ലേ എന്നെ കൊണ്ടുകളഞ്ഞതെന്ന് പറഞ്ഞ് അന്തേവാസിനി മേരിയെ മുറുകെ പിടിക്കുകയും അക്രമാസക്തയാവുകയും ചെയ്യുന്നു. കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്നു. ഇതിനിടെ തനിക്ക് നടുവേദനയുണ്ടെന്നും ഭർത്താവ് തന്നെ തള്ളിയിടുകയായിരുന്നുവെന്നും മേരി പറയുന്നു. പിന്നാലെ തനിക്ക് ഛർദ്ദിക്കാൻ തോന്നുന്നതായി മേരി പറയുകയും ഓക്കാനിക്കുകയും ചെയ്യുന്നു. കവറിൽ ഛർദ്ദിക്കുകയും ചെയ്തു. അവസാനം തന്നെ പ്രാങ്ക് ചെയ്തവരോട് താനും ഛർദ്ദിക്കുന്നതായി അഭിനയിക്കുകയായിരുന്നുവെന്ന് വീട്ടമ്മ മറുപടി പറയുകയായിരുന്നു. അങ്ങനെ പറ്റിക്കാൻ എത്തിയവർക്ക് തന്നെ അവസാനം പണി കിട്ടുന്ന ഓ മൈ ഗോഡിന്റെ പുതിയ എപ്പിസോഡ് കാണാം.