
കാസർകോട് ∙ തന്റെ വിളിപ്പേരായ ‘സണ്ണി’ എന്നതിനെ സൂചിപ്പിച്ച് ഇന്നലെ മലയാള മനോരമ കണ്ണൂർ എഡിഷനിൽ പ്രസിദ്ധീകരിച്ച ‘സണ്ണി ഡേ’ എന്ന തലക്കെട്ടിലെ വാർത്തയിലേക്കു കൗതുകത്തോടെ വീക്ഷിച്ച് ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസതാരം സുനിൽ ഗാവസ്കർ അൽപനേരം ആലോചിച്ചു. പിന്നെ ഒരു കമന്റേറ്ററുടെ നിരീക്ഷണപാടവത്തോടെ പറഞ്ഞു.
‘ഇന്ന് എനിക്കു മാത്രമല്ല രഞ്ജി ഫൈനൽ നേട്ടത്തിലൂടെ കേരള ക്രിക്കറ്റിനും ‘സണ്ണി ഡേ’ (പ്രകാശമുള്ള ദിനം) ആണ്. അതിനാൽ ‘സണ്ണി ഡേ ഫോർ കേരള’ എന്നതാവട്ടെ തലക്കെട്ട്’. സ്വന്തം പേരിലുള്ള റോഡ് ഉദ്ഘാടനം ചെയ്യുന്നതിനായി ഇന്നലെ കാസർകോട്ടെത്തിയ ഗാവസ്കർ സംസാരിച്ചതെല്ലാം കേരളത്തെക്കുറിച്ചും കേരള ക്രിക്കറ്റിനെക്കുറിച്ചും.
∙ കേരളത്തിന്റെ രഞ്ജി ഫൈനൽ പ്രവേശം എങ്ങനെയാണു കാണുന്നത്?
ഒരു കാലത്ത് വലിയ സംസ്ഥാനങ്ങളുടെയും മെട്രോ നഗരങ്ങളുടെയും കുത്തകയായിരുന്ന ക്രിക്കറ്റ് ഇപ്പോൾ ഗ്രാമങ്ങളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും മാറുകയാണ്. ആ മാറ്റത്തിന്റെ വലിയ ഉദാഹരണമാണ് കേരളത്തിന്റെ രഞ്ജി ഫൈനൽ പ്രവേശം.
അത്ലീറ്റ് പി.ടി.ഉഷ, ഫാസ്റ്റ് ബോളർ ടിനു യോഹന്നാൻ എന്നിവർ മുതൽ ബാഡ്മിന്റനിലടക്കം ഒട്ടേറെ താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള സംസ്ഥാനമാണ് കേരളം. രഞ്ജി നേട്ടത്തിലൂടെ ക്രിക്കറ്റിലും കേരളം കൂടുതൽ ഉയരങ്ങളിലെത്തട്ടെ.
∙ കേരള താരങ്ങളുടെ പ്രകടനം ശ്രദ്ധിക്കാറുണ്ടോ?
ധാരാളം പ്രതിഭകൾ കേരളത്തിൽനിന്നു ക്രിക്കറ്റിലേക്കു വരുന്നുണ്ട്. കേരള ടീമിലും ഒരു അസ്ഹറുദ്ദീനും സച്ചിനും ഉണ്ടെന്നറിയുന്നതു കൗതുകകരമായ സന്തോഷം തന്നെ. (കേരള ക്യാപ്റ്റൻ സച്ചിൻ ബേബിയെയും ബാറ്റർ കാസർകോട് സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീനെയും സൂചിപ്പിച്ച്).
∙ കേരളത്തെക്കുറിച്ച്?
പുലർച്ചെ നാലിന് മംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയതു മുതൽ കിട്ടിക്കൊണ്ടിരിക്കുന്ന സ്വീകരണം എന്റെ ഹൃദയം കീഴടക്കി. ഞാൻ വിരമിച്ചിട്ടു വർഷങ്ങളായി. ഇപ്പോഴും എന്റെ കരിയർ നിങ്ങൾ ഓർത്തിരിക്കുന്നു എന്നതു വലിയ അംഗീകാരമാണ്.
ഞാൻ മുംബൈയിൽ നിന്നാണ് വരുന്നതെങ്കിലും അവിടെ എന്റെ പേര് പ്രത്യേകിച്ച് ഒന്നിനും നൽകിയിട്ടില്ല. ഇവിടെ എന്റെ പേര് ഒരു റോഡിനു നൽകിയതിലുള്ള നന്ദി ഞാൻ അറിയിക്കുന്നു.
English Summary:
Kerala Cricket’s Rise: Kerala’s Ranji Trophy final victory marks a significant milestone in the state’s cricketing history. Sunil Gavaskar, celebrating the achievement alongside Kerala, highlighted the growth of cricket beyond major cities.
TAGS
Sunil Gavaskar
Ranji Trophy
Sports
Malayalam News
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]