
.news-body p a {width: auto;float: none;}
കൊച്ചി : നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകരായ ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഫോട്ടോ ഉപയോഗിച്ച് യുട്യൂബ് വവഴി അപമാനിച്ചു എന്ന പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയതിനെ തുടർന്ന് ബി. ഉണ്ണിക്കൃഷ്ണൻ തന്നെ അപമാനിച്ചുവെന്ന് കാണിച്ച് നേരത്തെ സാന്ദ്ര തോമസ് നൽകിയ പരാതിയിൽ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. ഇതേതുടർന്ന് ശാന്തിവിള ദിനേശ് യുട്യൂബ് ചാനൽ ഉപയോഗിച്ച് സാന്ദ്ര തോമസിനെതിരെ വീഡിയോ പ്രചരിപ്പിച്ച് അപമാനിച്ചുവെന്ന് പരാതിയിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]