
.news-body p a {width: auto;float: none;}
തിരുവനന്തപുരം: വാവ സുരേഷിന് വൈറ്റ് ഹൗസിൽ വരെ ആരാധകരുണ്ടെന്ന് മന്ത്രി വി എൻ വാസവൻ. മുമ്പ് വാവ സുരേഷിന് പാമ്പ് കടിയേറ്റപ്പോൾ തനിക്ക് നൂറുകണക്കിന് ഫോൺ കോളുകൾ വന്നിട്ടുണ്ടെന്നും അതിലൊന്നും വൈറ്റ് ഹൗസിൽ നിന്നുള്ളതായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.
‘ലോകത്ത് ആരാധകരുള്ള കേരളത്തിലെ ആളുകളെ എടുക്കുമ്പോൾ അതിൽ മുൻനിരയിലുള്ള, ഏറ്റവും പ്രധാനപ്പെട്ട അനുഗ്രഹീതനായ കലാകാരനായി വാവ സുരേഷ് മാറിയിരിക്കുന്നു. ഞാനിത് വെറുതെ സൂചിപ്പിച്ചതല്ല. വാവ സുരേഷിന് പാമ്പ് കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന സമയം. അദ്ദേഹത്തെ ആശുപത്രിയിൽ പോയി പൊക്കിയെടുത്ത് മെഡിക്കൽ കോളേജിലേക്ക് മാറ്റി, അദ്ദേഹത്തിന്റെ ജീവൻ രക്ഷാ ദൗത്യത്തിൽ എളിയ രീതിയിൽ പങ്കാളിയാകാൻ കഴിഞ്ഞു.
ആ ദിവസവും, പിറ്റേ ദിവസവും, അദ്ദേഹം രക്ഷപ്പെട്ടുവന്നപ്പോഴും എനിക്ക് വന്ന നൂറുകണക്കിന് ഫോൺ കോളുകളിൽ ഒന്ന് അമേരിക്കയിലെ വൈറ്റ് ഹൗസിൽ നിന്നുള്ളതായിരുന്നു. വൈറ്റ് ഹൗസിൽ നിന്ന് വിളിച്ചയാൾ എന്നോട് എട്ട് മിനിട്ട് സംസാരിച്ചു. ആദ്യം വിചാരിച്ചു പരിഹസിച്ചായിരിക്കും വിളിക്കുന്നതെന്ന്. അതുകഴിഞ്ഞപ്പോഴാണ് സുരേഷിന്റെ ആരാധകനാണ് അദ്ദേഹമെന്ന് മനസിലായത്. അദ്ദേഹം കുറേക്കാലമായി ഈ പരിപാടി കാണുന്നുവെന്ന് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എത്രയോ ആളുകളുടെ ജീവൻ രക്ഷിക്കാൻ, വാവ സുരേഷ് ജീവൻ പണയംവച്ചുകൊണ്ട് പോകുന്നു. ആ വലിയ ദൗത്യം നിർവഹിച്ച്, കിട്ടുന്ന സമ്പത്തൊന്നും സ്വന്തം ആവശ്യത്തിനല്ല അദ്ദേഹം ഉപയോഗിക്കുന്നത്. അതെല്ലാം തന്റെ സമീപപ്രദേശത്തുള്ള നിർധനരായ വിദ്യാർത്ഥികളെ പഠിപ്പിക്കാനാണ് വിനിയോഗിക്കുന്നത്. ‘- മന്ത്രി പറഞ്ഞു.