.news-body p a {width: auto;float: none;} ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മരണം. കന്യാകുമാരി ഭാഗത്തുനിന്നുള്ള വിനോദ സഞ്ചാരികളുടെ സംഘമാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. നാൽപ്പത് പേരടങ്ങിയ സംഘമാണ് വിനോദ യാത്രയ്ക്കായി എത്തിയത്.
കേരള രജിസ്ട്രേഷനിലുള്ള ബസിലാണ് ഇവരെത്തിയത്. കേരള -തമിഴ്നാട് എക്കോ പോയിന്റിൽ വച്ചായിരുന്നു അപകടം.
അമിതവേഗത്തിലായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിലെത്തിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

