
മുറിയിൽ ഒളിപ്പിച്ചിരുന്ന സെക്സ് ഡോൾ സുഹൃത്തുക്കൾ കാണാതിരിക്കാൻ തീയിട്ടതിനെ തുടർന്ന് ഹോസ്റ്റൽ ഡോർമെട്രിക്ക് തീപിടിച്ചു. ചൈനയിലാണ് സംഭവം. പുറത്തുപോയ കൂട്ടുകാർ അപ്രതീക്ഷിതമായി വേഗത്തിൽ തിരിച്ചു വന്നതോടെയാണ് പരിഭ്രാന്തനായ കൗമാരക്കാരൻ മുറിയിൽ ഒളിപ്പിച്ചിരുന്ന സെക്സ് ടോയ്ക്ക് തീയിട്ടത്. കൂട്ടുകാർ സെക്സ് ഡോൾ കണ്ടാലുള്ള മാനക്കേട് ഭയന്നാണ് ഇയാൾ ഇങ്ങനെ ചെയ്തതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഫെബ്രുവരി 10 -ന് അൻഹുയി പ്രവിശ്യയിലെ ഹെഫീ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ സ്റ്റുഡന്റ് ഡോർമെട്രിയിലാണ് തീപിടുത്തമുണ്ടായത്.
വിദ്യാർത്ഥിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. റൂംമേറ്റ് മടങ്ങിയെത്തുമെന്ന് പറഞ്ഞ സമയത്തിനും മുമ്പേ തിരികെയെത്തിയതോടെ പരിഭ്രാന്തനായ വിദ്യാർത്ഥി, വായു നിറക്ക് ഉപയോഗിക്കാന്‍ കഴിയുന്ന സെക്സ് ടോയ്ക്ക് തീയിടുകയായിരുന്നു. ഹോസ്റ്റൽ ഡോർമെട്രിയിലേക്ക് തീ പടർന്നതോടെ ഫയർ അലാം മുഴുങ്ങി. ഇതോടെ സർവ്വകലാശാല അധികൃതർ എത്തുകയും സമയയോചിതമായി ഇടപെട്ട് തീ അണയ്ക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അഗ്നിശമനസേന അംഗങ്ങളുടെ സഹായത്തോടെ വേഗത്തിൽ തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതിനാൽ കാര്യമായ നാശനഷ്ടങ്ങളും അപകടങ്ങളും സംഭവിച്ചില്ലെന്നാണ് സർവകലാശാല അധികൃതർ പറയുന്നത്.
ഇത്തരത്തിലുള്ള സംഭവങ്ങൾ മേലിൽ ആവർത്തിക്കരുത് എന്ന് വിദ്യാർത്ഥികൾക്ക് സർവകലാശാല കർശന നിർദേശം നൽകിയിട്ടുണ്ട്. സംഭവം സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ചർച്ചയായതോടെ പൊതു സുരക്ഷയ്ക്ക് എതിരായ കുറ്റകൃത്യമായി ഇതിനെ കാണണമെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. ചൈനയിലെ ഏറ്റവും വലിയ സെക്സ് കളിപ്പാട്ട നിർമ്മാതാക്കളിലൊരാളായ ഡബ്ല്യുഎംഡോൾസ് പറയുന്നതനുസരിച്ച്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മോഡലുകൾ കൂടി അവതരിപ്പിക്കപ്പെട്ടതിനാൽ 2025 -ൽ ഇത്തരം ഇനങ്ങളുടെ വിൽപ്പന ചൈനയിൽ 30 % -ത്തിലധികം വർദ്ധിച്ചു. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇത്തരം ഇന്റർ ആക്റ്റീവ് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന വസ്തുക്കൾ വാങ്ങാൻ താൽപര്യം കാണിക്കുന്നുണ്ടെന്നും ഇവര്‍ അവകാശപ്പെട്ടു. അതേസമയം ചൈനയിലെ വിവാഹ നിരക്കും ജനനനിരക്കും ഓരോ വര്‍ഷം കഴിയുന്തോറും താഴേക്കാണെന്നും മറ്റ് ചില റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാണിക്കുന്നു.
Read More: ‘കപ്പിൾ ഓഫ് ദ ഇയർ’ ; ഈ വർഷത്തെ മികച്ച മൃഗ ജോഡികൾക്കുള്ള സമ്മാനം സ്വന്തമാക്കിയ പൂച്ചയും ആടും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]