കേരളത്തിലെ പ്രശസ്ത സൂപ്പർ മാർക്കറ്റ് ഗ്രൂപ്പ് ആയ A to Z സൂപ്പർ മാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ, പോസ്റ്റ് പൂർണ്ണമായും വായിക്കുക പരമാവധി ഷെയർ കൂടി ചെയ്യുക.
അഡ്മിൻ കോ-ഓർഡിനേറ്റർ
യോഗ്യത : ബിരുദം, സമാന മേഖലയിൽ 2 വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
ബില്ലിംഗ് സ്റ്റാഫ് (Male/Female)
യോഗ്യത : 2 വർഷത്തെ പ്രവൃത്തി പരിചയം, അക്കൗണ്ടിംഗ് / കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.
സെയിൽസ് സ്റ്റാഫ് (Male/Female)
യോഗ്യത: +2, ചുരുങ്ങിയത് 3 വർഷത്തെ പ്രവൃത്തിപരിചയം.
ഫ്ളോർ മാനേജർ
യോഗ്യത : ബിരുദം, സമാന മേഖലയിൽ 2 വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന, പ്രായം 35 വയസ്സിനു താഴെ.
ക്ലീനിംഗ് സ്റ്റാഫ് (Female)
അർഹതയ്ക്കനുസരിച്ച് വേതനവും, ആനുകൂല്യവും ഉണ്ടായിരിക്കും. താൽപര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഈ-മെയിൽ വിലാസത്തിലോ വാട്സ് ആപ്പ് നമ്പറിലോ ബയോഡാറ്റ സഹിതം അപേക്ഷിക്കുക. സർട്ടിഫിക്കറ്റുകൾ
Phone : 97782 00855, E-mail: [email protected]
AtoZ Head Office
Shivananda Ashramam Road, Near AtoZ Super Market, Hemambika Nagar, Rly Colony. Pin 678 009
തൊഴിൽ അന്വേഷകർക്ക് സഹായവുമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
എന്റെ കേരളം പ്രദർശന മേളയിൽ
തൊഴിൽ അന്വേഷകർക്ക് സഹായവുമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്. ഉദ്യോഗാർഥികൾക്കായി രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയും രജിസ്ട്രേഷൻ നഷ്ടപെട്ടവർക്ക് പുതുക്കാൻ അവസരം നൽകിയും വിവിധ ജോലി ഒഴിവുകളിലേക്ക് അഭിമുഖങ്ങൾ സംഘടിപ്പിച്ചുമാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ബീച്ചിൽ നടക്കുന്ന മേളയിൽ എത്തുന്നവർക്ക് സഹായം നൽകുന്നത്.
പുതുതായി രജിസ്റ്റർ ചെയ്യുക, രേഖകൾ അപ്ലോഡ് ചെയ്യുക തുടങ്ങി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ലഭ്യമാകുന്ന സേവനങ്ങളെല്ലാം തന്നെ സ്റ്റാളിൽ ലഭ്യമാക്കുന്നുണ്ട്. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും സ്റ്റാളിലുണ്ട്. ഇതിന് സാധാരണയായി ഈടാക്കുന്ന ഫീസ് 250 രൂപയാണ്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷനിലെ മറ്റു സേവനങ്ങൾക്ക് ഫീസുകളൊന്നും ഈടാക്കുന്നില്ല.
വിവിധ കോഴ്സുകൾ, സ്കോളർഷിപ്പുകൾ, വായ്പകൾ, തൊഴിലവസരങ്ങൾ എന്നിവയെപ്പറ്റി കൃത്യമായ ബോധവത്കരണവും സ്റ്റാളുകളിൽ നിന്നും നൽകുന്നുണ്ട്. കൂടാതെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സ്വയം തൊഴിൽ കൂട്ടായ്മകളായ ശരണ്യ, കൈവല്യ ഭാഗമായി നിർമ്മിച്ച വിവിധ ഉത്പന്നങ്ങളുടെ വിപണനവും ഒരുക്കിയിട്ടുണ്ട്.
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്റർ വഴി തൊഴിൽ അഭിമുഖത്തിനുള്ള അവസരവും ഒരുക്കുന്നുണ്ട്. ആറോളം സ്വകാര്യ സ്ഥാപനങ്ങളിലെ 200 ഒഴിവുകളിലേക്ക് മേളയുടെ സമാപന ദിവസമായ മെയ് 1 8 ന് ഇന്റർവ്യൂ നടക്കും. സെമിനാർ ഹാളിലാണ് ഇന്റർവ്യൂ നടക്കുക. അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്
മേളയിലെ എംപ്ലോയ്മെന്റ് സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.
The post കേരളത്തിലെ പ്രശസ്ത സൂപ്പർ മാർക്കറ്റ് ഗ്രൂപ്പ് ആയ A to Z സൂപ്പർ മാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]