
.news-body p a {width: auto;float: none;}
തിരുവനന്തപുരം :കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ പ്രശംസിച്ചു കൊണ്ടുള്ള ശശി തരൂർ എം.പിയുടെ ലേഖനത്തെ ചൊല്ലിയുള്ള വിവാദത്തിന്റെ അലയൊലികൾ അടങ്ങുന്നില്ല. വിഷയത്തിൽ പ്രതിപക്ൽ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനുമായി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് ഒരാൾ പരസ്യമായി പറയുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അങ്ങനെ പറയുന്നത് സംസ്ഥാനത്ത് മന്ത്രി പദവിയുള്ള ആളാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഉദ്ദേശിച്ച് പിണറായി വ്യക്തമാക്കി.
അദ്ദേഹം നിയമസഭയിൽ പ്രതിപക്ഷ നേതാവാണ്. അല്ലാതെ കേരളത്തിന്റെ പ്രതിപക്ഷമല്ലല്ലോ. അസംബ്ലിയിൽ ഭരണപക്ഷം ഉള്ളതുകൊണ്ടാണ് പ്രതിപക്ഷവും വരുന്നത്. അത് ഭരണപക്ഷത്തിന്റെ മുന്നിലുള്ള പ്രതിപക്ഷമാണ്. അല്ലാതെ നാടിന്റെ പ്രതിപക്ഷമായി മാറരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൽ.ഡി.എഫിനോടുള്ള വിരോധം നാടിനോടും ജനങ്ങളോടും ആകരുതെന്നും പിണറായി വിജയൻ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കഴിഞ്ഞ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ സാമ്പത്തിക വർഷം വ്യാവസായിക രംഗത്ത് കേരളം മികച്ച പുരോഗതി നേടി. ഇത് കേരളത്തിന്റെ നേട്ടമെന്ന് പറയാൻ ചിലർക്ക് പ്രയാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.