![](https://newskerala.net/wp-content/uploads/2025/02/jagadeesh-kunchako.1.3135648.jpg)
സിനിമയിൽ കോമഡിയിൽ നിന്ന് മുക്തി നേടാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടെന്ന് നടൻ ജഗദീഷ്. ജഗതിയേയും ഇന്നസെന്റിനെയും നെടുമുടി വേണുവിനെയും കണ്ടു പഠിക്കാൻ പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ അത്തരം വേഷങ്ങളൊന്നും കിട്ടിയില്ല. ഒടുവിൽ ‘ലീല’യാണ് അത്തരം വേഷങ്ങൾക്ക് തുടക്കമിട്ടതെന്ന് ജഗദീഷ് പറഞ്ഞു. കുഞ്ചാക്കോ ബോബനൊപ്പം ഓഫീസർ ഓൺ ഡ്യൂട്ടി എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനിൽ സംസാരിക്കുകയായിരുന്നു താരം.
ജഗദീഷിന്റെ വാക്കുകൾ-
”എനിക്ക് ചാക്കോച്ചനോടുള്ള ഇഷ്ടം അദ്ദേഹത്തിന്റെ മുത്തച്ഛനിൽ നിന്നാണ് തുടങ്ങുന്നതെന്ന് പറയാം. ഉദയായുടെ 90 ശതമാനം സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. ഉദയാ, മെറിലാൻഡ് സ്റ്റുഡിയോ എന്നൊക്കെ പറഞ്ഞാൽ എനിക്ക് ക്ഷേത്രത്തിൽ പോകുന്നത് പോലെയാണ്. നക്ഷത്രത്താരാട്ട് എന്ന സിനിമയിലാണ് ചാക്കോച്ചനെ ആദ്യമായി കാണുന്നത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം. ആ സമയത്ത് തന്നെ ഞങ്ങൾ തമ്മിൽ നല്ല വൈബ് ഉണ്ടായിരുന്നു.
പിന്നീട് എന്റെയും ചാക്കോച്ചന്റെയും ശ്രമങ്ങൾ ഒരുപോലെയായി. ചോക്ളേറ്റ് കഥാപാത്രങ്ങൾ വിട്ട് വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ ചാക്കോച്ചൻ ആഗ്രഹിച്ചിരുന്നു. കോമഡിയിൽ നിന്ന് മുക്തി വേണമെന്ന് ഞാനും. നായകന്റെ കൂട്ടുകാരൻ വേഷം വന്നാൽ ജഗദീഷിനെ വിളിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജഗതിയേയും ഇന്നസെന്റിനെയും നെടുമുടി വേണുവിനെയും കണ്ടു പഠിക്കെന്ന് എല്ലാവരും പറയും. പക്ഷേ വേഷങ്ങൾ കിട്ടണ്ടേ? ഒടുവിൽ ടെലിവിഷനിലേക്ക് പോയാണ് എന്റെ ആഗ്രഹങ്ങൾ തീർത്തത്. ലീലയിലൂടെയും റോഷാക്കിലൂടെയുമാണ് വ്യത്യസ്തങ്ങളായ വേഷങ്ങൾ വരാൻ തുടങ്ങിയത്. ”