കണ്ണൂർ∙രാജ്യത്തെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ ബെംഗളൂരു എഫ്സിയോടൊപ്പം ചേർന്ന് കോച്ച്സ് ക്ലിനിക് സംഘടിപ്പിക്കാൻ എഫ്13 അക്കാദമി. കായിക രംഗത്തെ മാറ്റങ്ങൾക്കനുസരിച്ച് പരിശീലനത്തിന്റെ ഗുണ നിലവാരം ഉയർത്തുന്നതിനും കേരളത്തിൽ കൂടുതൽ പ്രഫഷണൽ ഫുട്ബോൾ പരിശീലകരെ വളർത്തിയെടുക്കുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 16ന് കതിരൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ബെംഗളൂരു എഫ്സി അക്കാദമിയിലെ വിദേശ പരിശീലകരാണ് ക്ലാസുകൾ നയിക്കുന്നത്.
ഫുട്ബോൾ ട്യൂട്ടറിംഗ് ടെക്നിക്കുകളും ഫുട്ബോളിൽ ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗവും ഗ്രാസ് റൂട്ട് തലത്തിൽ യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിനുള്ള വിപുലമായ പരിശീലന രീതികളെക്കുറിച്ചും കോച്ച്സ് ക്ലിനിക്കിൽ പ്രത്യേക പരിശീലനം നൽകുന്നു. ബെംഗളൂരു എഫ്സി യൂത്ത് ഡെവലപ്മെന്റ് തലവൻ ജേസൺ വിത്തെ, സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കൺസൾട്ടന്റ് ഷെൽസ്റ്റൻ പിന്റോ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും +91 95353 04310 എന്ന നമ്പരിൽ ബന്ധപ്പെടുക.
English Summary:
F13 Academy to organize Coaches Clinic in Kerala in association with Bengaluru FC
TAGS
Sports
Football
Bengaluru FC
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]