മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന് സമ്മാനിക്കും. 1989ൽ 16–ാം വയസ്സിൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയതു മുതൽ ഇതുവരെ ഇന്ത്യൻ ക്രിക്കറ്റിന് സച്ചിൻ നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരമെന്ന് ബിസിസിഐ അറിയിച്ചു. ഇന്നു നടക്കുന്ന ബിസിസിഐ വാർഷിക യോഗത്തിൽ പുരസ്കാരം സമ്മാനിക്കും.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ ക്യാപ്റ്റൻ സി.കെ.നായിഡുവിന്റെ പേരിലുള്ള പുരസ്കാരം നേടുന്ന 31–ാമത്തെ ആളാണ് സച്ചിൻ. രവി ശാസ്ത്രിക്കും ഫാറൂഖ് എൻജിനീയർക്കുമാണ് കഴിഞ്ഞവർഷം പുരസ്കാരം സമ്മാനിച്ചത്.
English Summary:
Sachin Tendulkar will receive the prestigious BCCI Lifetime Achievement Award for his unparalleled contributions to Indian cricket. The award will be presented at the BCCI’s annual general meeting, honoring his remarkable career.
TAGS
Sachin Tendulkar
Indian Cricket Team
Board of Cricket Control in India (BCCI)
Award
Cricket
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]