ലാഹോര്‍: ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് ഇത്തവണ പാകിസ്ഥാനാണ് വേദി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അയക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് നടക്കുക. ഇന്ത്യ നോക്കൗട്ടിന് യോഗ്യത നേടിയാല്‍ സെമിയും ഫൈനലും ദുബായിലേക്ക് മാറ്റും. ഉദ്ഘാടന ചടങ്ങും ക്യാപ്റ്റന്മാരുടെ ഫോട്ടോ ഷൂട്ടും പക്ഷേ പാകിസ്ഥാനിലാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ രണ്ട് ചടങ്ങുകളും ഒഴിവാക്കിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഉദ്ഘാടന ചടങ്ങിനും ഫോട്ടോഷൂട്ടിനുമായി പാകിസ്ഥാനിലേക്ക് പോകുമോയെന്ന ചോദ്യത്തിനും ഇതോടെ അവസാനമായി. പാകിസ്ഥാനിലെ ചാമ്പ്യന്‍സ് ട്രോഫി വേദികളായ കറാച്ചിയിലും ലാഹോറിലും റാവല്‍പിണ്ടിയിലും സ്റ്റേഡിയങ്ങളുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയായിരുന്നു. ഇത് ഇനിയും പൂര്‍ത്തിയായിട്ടില്ല. എന്നാല്‍ ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകള്‍ പാക്കിസ്ഥാനില്‍ വൈകിയെത്തുന്നതിനാലാണു തീരുമാനമെന്ന് രാജ്യാന്തര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയം ഫെബ്രുവരി 11ന് ഐസിസിക്കു കൈമാറുമെന്നാണു പിസിബിയുടെ നിലപാട്. സ്റ്റേഡിയങ്ങള്‍ കൈമാറുന്നതിനുള്ള അവസാന തീയതി ഇന്നാണ് എന്നിരിക്കെയാണ് പിസിബിയുടെ നീക്കം. അതേസമയം, ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാനും ന്യൂസിലാന്‍ഡും ഏറ്റുമുട്ടുന്ന കറാച്ചിയിലെ നാഷണല്‍ ബാങ്ക് സ്റ്റേഡിയത്തിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ലാഹോറില്‍ അവസാന മിനുക്ക് പണികള്‍ മാത്രമേ ബാക്കിയുള്ളൂവെന്നാണ് പിസിബി പറയുന്നത്. നിലവില്‍ മൂന്ന് സ്റ്റേഡിയങ്ങളും വിവിധ ഷിഫ്റ്റുകളിലായി മുഴുവന്‍ സമയവും ജോലി നടക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]